ദില്ലിയിൽ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ചയാണ് വിവേക് വിഹാർ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഒരു വശത്ത് ഇരുമ്പ് ഗ്രില്ലുകളുടെ സാന്നിധ്യവും ടെറസ് പൂട്ടിയിട്ടതും മൂലം റെസിഡൻഷ്യൽ കെട്ടിടത്തിലെ നിരവധി താമസക്കാർക്ക് രക്ഷപ്പെടാൻ വഴികളില്ലാത്ത അവസ്ഥയുണ്ടായെന്ന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിൽ ഒരു പ്രധാന തടസമായി മാറിയത് കെട്ടിടത്തിന്റെ പ്ലാനാണെന്നാണ് റിപ്പോർട്ടുകൾ. ബേസ്മെന്റും നാല് നിലകളുമുള്ള കെട്ടിടത്തിൽ, ഒരു പടിക്കെട്ട് മാത്രമേയുള്ളൂ. കൂടാതെ അടിയന്തര എക്സിറ്റും ഇല്ല. ഓരോ നിലയിലെയും രണ്ട് ഫ്ലാറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒന്ന് കെട്ടിടത്തിന്റെ മുൻവശത്തും മറ്റൊന്ന് പിൻവശത്തും കിടക്കുന്ന തരത്തിലാണ്.ALSO READ: ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജംകെട്ടിടത്തിന്റെ പിൻവശത്തേക്ക് തീ പടർന്നപ്പോൾ, ഗ്രില്ലുകൾ കാരണം പിന്നിൽ നിന്ന് ചാടുന്നത് അസാധ്യമായി. പിൻവശത്തെ ഫ്ലാറ്റുകളിലേക്കും തീ പടർന്നിരുന്നതിനാൽ അങ്ങോട്ടേക്ക് പ്രവേശിക്കുന്നതും ബുദ്ധിമുട്ടായി. ചിലർ ആ ഭാഗത്തേക്ക് കടന്ന് ടെറസിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും, വാതിൽ പൂട്ടിയിരുന്നതിനാൽ രക്ഷപ്പെടാനായില്ല.വർധിച്ചുവരുന്ന ചൂടിനും പുകയ്ക്കും ഇടയിൽ കുടുങ്ങിപ്പോയ പലരും ശ്വാസംമുട്ടിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. മിക്ക താമസക്കാരും ഉറങ്ങിക്കിടക്കുമ്പോളായിരുന്നു സംഭവം. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും പിന്നാലെ തീ പടർന്നു. രണ്ട് കെട്ടിടങ്ങൾക്കിടയിലുള്ള വിടവ് കുറവായിരുന്നതിനാലാണ് തി എളുപ്പത്തിൽ പടർന്നത്.ALSO READ: ‘അവർ തെറ്റായി പെരുമാറിയാൽ ആക്രമണങ്ങൾ പുനരാരംഭിക്കും’; ഭീഷണിയുമായി ട്രംപ്രണ്ട് കുടുംബങ്ങളിലായുള്ള ഒൻപത് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. ഒരാളുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നു അഞ്ച് പേരുടെ മൃതദേഹം രണ്ടാം നിലയിൽ നിന്നും, മൂന്ന് പേരുടെ മൃതദേഹം പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പടിക്കെട്ടിൽ നിന്നുമാണ് കണ്ടെടുത്തതെന്ന് ദില്ലി ഫയർ സർവീസസ് ഉദ്യോഗസ്ഥൻ പറഞ്ഞു.The post ദില്ലിയിലെ തീപിടിത്തം; വില്ലനായത് കെട്ടിടത്തിന്റെ പ്ലാൻ? ടെറസ് പൂട്ടിയതിനാൽ കുടുങ്ങി താമസക്കാർ appeared first on Kairali News | Kairali News Live.