കേരളത്തിൽ മതേതര ജനാതിപത്യം വിജയിക്കുമെന്നും പ്രബുദ്ധരായ ജനങ്ങൾ LDF നൊപ്പം നിൽക്കുമെന്നും മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ.കഴിഞ്ഞ 10 വർഷം LDF കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. ബുദ്ധിപരമായി ചിന്തിക്കുന്ന ഏതൊരു വോട്ടർക്കും അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മൂന്നാമതും LDF ഭരണം വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്ട് സൗത്ത് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് നടത്തിയത്. ഏതാണ്ട് 1322 കോടി രൂപയുടെ പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്. ഏറെക്കാലമായി മുടങ്ങിയ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷക്കാലം മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കിടയിലും പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ വോട്ട് നേടി ജയിക്കും എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.The post ‘പ്രബുദ്ധരായ ജനങ്ങൾ LDF നൊപ്പം നിൽക്കും; മതേതര ജനാതിപത്യം വിജയിക്കും’; അഹമ്മദ് ദേവർകോവിൽ appeared first on Kairali News | Kairali News Live.