കോഴിക്കോട് | മഞ്ചേരി നിന്നു കോഴിക്കോട്ട് വിനോദയാത്രക്കായി എത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോടഞ്ചേരി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ നാരങ്ങാത്തോട് വെച്ചാണ് മലപ്പുറം മഞ്ചേരി സ്വദേശി ഷാഹില്‍ (20) നു ഇടതു കാലിന് പാമ്പുകടിയേറ്റത്.ഷാഹിലിനെ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാല് ബൈക്കുകളിലായാണ് ഷാഹിലും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന എട്ടംഗ സംഘം മഞ്ചേരിയില്‍ നിന്ന് നാരങ്ങത്തോട് എത്തിയത്. വൈകീട്ട് മൂന്നരയോടെ നാരങ്ങാത്തോട് വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.