ഗ്ലാമറിനൊപ്പം ടാലന്റും: പ്രതിഫലം കുത്തനെ ഉയര്‍ത്തി തൃഷ, പുതിയ സിനിമയ്ക്ക് വാങ്ങുന്നത് 12 കോടി!!!

Wait 5 sec.

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ തൃഷയുടെ 43ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് തൃഷ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തൃഷ തന്റെ പുതിയ ചിത്രത്തിനു വാങ്ങുന്ന പ്രതിഫലമാണ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം.2023ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ ‘ലിയോ’യില്‍ അഞ്ചുകോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. എന്നാല്‍, സൂര്യയോടൊപ്പം എത്തുന്ന പുതിയ ചിത്രമായ ‘കറുപ്പില്‍’ 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലേക്ക് തൃഷയും എത്തുകയാണ്. ഇതിലൂടെ തനിക്ക് ഗ്ലാമറിനൊപ്പം ടാലന്റുമുണ്ടെന്നത് വീണ്ടും തെളിയിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ തൃഷ.Also Read: ഇത്തവണ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര എത്തില്ല; കാരണം എന്തെന്നറിയാമോ ?ഏറ്റവുമൊടുവിലത്തെ കണക്കുകള്‍പ്രകാരം 85 കോടി രൂപയാണ് അവിവാഹിതയായ തൃഷയുടെ ആസ്തി. സിനിമകള്‍ക്ക് പുറമെ വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലും തൃഷ കോടികള്‍ നേടുന്നുണ്ട്. വിവിധ നഗരങ്ങളിലായി കോടികള്‍ വിലമതിക്കുന്ന ആഡംബര വീടുകളും വാഹനങ്ങളും തൃഷയ്ക്ക് സ്വന്തമായുണ്ട്. 12 കോടി രൂപയാണ് ചെന്നൈയില്‍ തൃഷയ്ക്കുള്ള ആഡംബര വസതിയുടെ മൂല്യം. ആറുകോടി രൂപയാണ് ഹൈദരാബാദിലുള്ള വീടിന്റെ വില. മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ്, ഇ-ക്ലാസ്, ബി.എം.ഡബ്ല്യു 5 സിരീസ്, റേഞ്ച് റോവന്‍ ഇവോക്ക് എന്നിവ തൃഷയ്ക്ക് സ്വന്തമായുണ്ട്. 1999ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച തൃഷ 2018ല്‍ നിവിന്‍ പോളി നായകനായ ഹേ ജൂഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. പിന്നീട് 2025ല്‍ ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ വേഷമിട്ടു. മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ റാം ആണ് തൃഷയുടെ പുതിയ മലയാളം ചിത്രം.The post ഗ്ലാമറിനൊപ്പം ടാലന്റും: പ്രതിഫലം കുത്തനെ ഉയര്‍ത്തി തൃഷ, പുതിയ സിനിമയ്ക്ക് വാങ്ങുന്നത് 12 കോടി!!! appeared first on Kairali News | Kairali News Live.