‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രകോപനം, ബെംഗളൂരുവിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ്

Wait 5 sec.

ബെംഗളൂരുവിൽ പിതാവിൻ്റെ അനുവാദമില്ലാതെ ബൈക്ക് ഉപയോഗിച്ചതിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ്. ആനന്ദ് ദൊട്ടമണി (45) ആണ് മകൻ മല്ലികാർജുൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ചത്. വാക്കുതർക്കത്തിന് പിന്നാലെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്.ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ചയാണ് സംഭവം. പിതാവിൻ്റെ അനുവാദമില്ലാതെ ബൈക്കുമായി പുറത്തേക്ക് പോയത് ഇരുവരും തമ്മിലുള്ള വാക്കുതർത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ദേഹത്തേക്ക് പെട്രോളൊ‍ഴിച്ച് തീകൊളുത്തുകയായിരുന്നു. ആനന്ദിൻ്റെ ദേഹത്തും തീ പടർന്നിരുന്നു. ആനന്ദിൻ്റെ ഭാര്യ ഈറമ്മയാണ് പൊലീസിൽ പരാതി നൽകിയത്. നിരന്തരമായി മദ്യപിക്കാറുണ്ടെന്നും വീട്ടിലെത്തി വ‍ഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഈറമ്മ പറഞ്ഞു.ALSO READ: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി സ്പിയേ‍ഴ്സ്, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ?മെയ് ഒന്നിന് ക്ഷേത്രത്തിലേക്ക് പോകുന്നതിനായാണ് മല്ലികാർജുൻ, ആനന്ദിനോട് ചോദിക്കാതെ ബൈക്കെടുക്കുന്നത്. മല്ലികാർജുൻ്റെ കൂട്ടുകെട്ട് ശരിയല്ലെന്നും പറയുകയുണ്ടായി. എന്നാൽ വൈകുന്നേരം യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ വ‍‍ഴക്കുണ്ടാവുകയായിരുന്നു. മകനെ കൊല്ലുമെന്ന് ആക്രോശിച്ച ആനന്ദ്, യുവാവിൻ്റെ നേരെ പെട്രോളൊ‍ഴിക്കുകയായിരുന്നുവെന്ന് ഈറമ്മ പറഞ്ഞു. മല്ലികാർജുനന് 40 ശതമാനം പൊള്ളലും ആനന്ദി്ന്18 ശതമാനം പൊള്ളലുമാണേറ്റത്. ഈറമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post ‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രകോപനം, ബെംഗളൂരുവിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ് appeared first on Kairali News | Kairali News Live.