യുദ്ധത്തോടുള്ള ആര്‍ത്തി അടങ്ങാതെ ഇസ്രായേല്‍. അമേരിക്കയില്‍നിന്ന് രണ്ട് സ്ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനു ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഫ്-35, ബോയിങ് കമ്പനിയുടെ എഫ്-15 എ.ഐ എന്നീ വിമാനങ്ങളുടെ സ്ക്വാഡ്രണുകളാണ് വാങ്ങുന്നത്. ഇറാന്റെ ആകാശത്ത് എവിടെയും എത്താന്‍ തങ്ങളുടെ പൈലറ്റുമാര്‍ക്ക് സാധിക്കുമെന്നാണ് കരാര്‍ സംബന്ധിച്ച് സംസാരിക്കവേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനെതിരെ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ ഇസ്രായേല്‍ വാങ്ങുന്നതെന്നാണ് സൂചന.അടുത്ത 10 വര്‍ഷത്തിനകം പ്രതിരോധ ബജറ്റിലേക്ക് 118 ബില്യണ്‍ ഡോളര്‍ വകയിരുത്താനാണ് ഇസ്രായേലിന്റെ പദ്ധതി. അയല്‍രാജ്യങ്ങളുമായി പ്രത്യേകിച്ച് ഇറാനുനേരെ കടന്നുകയറുന്നത് തുടരാന്‍ തന്നെയാണ് ഇസ്രായേലിന്റെ ഉള്ളിലിരിപ്പെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന.Also Read: തനിക്ക് ആരുടേയും അനുവാദം വേണ്ട; യുദ്ധം നിർത്തില്ലെന്ന ഏകാധിപത്യ തീരുമാനവുമായി ട്രംപ്അതേസമയം, സമാധാനമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്കുള്ള ഇറാന്റെ പുതിയ നിര്‍ദേശങ്ങള്‍ പുറത്തുവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുമാസത്തിനകം യുദ്ധം പൂര്‍ണമായി അവസാനിക്കണമെന്നാണ് പാകിസ്ഥാന്‍ മുഖേനെ ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഇസ്രായേലില്‍നിന്ന് ഒരുതരത്തിലുമുള്ള ആക്രമവും ഉണ്ടാകാന്‍ പാടില്ല. ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തി യ ഉപരോധം പിന്‍വലിക്കണം. ഇനി യുദ്ധത്തിലേക്ക് തിരിച്ചുപോകാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം, അമേരിക്കയും ഇസ്രായേലും ഈ നിര്‍ദ്ദേങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല. യുദ്ധം തുടരാനും ഇറാനുമേല്‍ കടന്നുകയറാനും താല്‍പര്യപ്പെടുന്ന മനോഭാവമാണ് അമേരിക്കയും ഇസ്രായേലും ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്.The post യുദ്ധക്കൊതി തീരാതെ ഇസ്രായേല്; അമേരിക്കയില്നിന്ന് വന്തോതില് ആയുധങ്ങള് വാങ്ങാനൊരുങ്ങുന്നു appeared first on Kairali News | Kairali News Live.