പേരാമ്പ്രയിൽ അട്ടിമറി സൂചന; ലീഡ് കുത്തനെ ഉയർത്തി ഫാത്തിമ തഹിലിയ

Wait 5 sec.

എൽഡിഎഫിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ.വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തുന്ന തഹിലിയ, ഓരോ റൗണ്ട് കഴിയുമ്പോഴും ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പുകൾ.യുവ വോട്ടർമാരുടെ പിന്തുണയും മണ്ഡലത്തിലെ വികസന ചർച്ചകളുമാണ് തനിക്ക് അനുകൂലമായതെന്ന് ഫാത്തിമ തഹിലിയ പ്രതികരിച്ചു.അതേസമയം, വരും റൗണ്ടുകളിൽ തങ്ങളുടെ സ്വാധീന മേഖലകൾ എണ്ണപ്പെടുമ്പോൾ ലീഡ് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം.The post പേരാമ്പ്രയിൽ അട്ടിമറി സൂചന; ലീഡ് കുത്തനെ ഉയർത്തി ഫാത്തിമ തഹിലിയ appeared first on ഇവാർത്ത | Evartha.