ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ അണിനിരന്ന 2009ലെ ബോളിവുഡ് ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്. സൂപ്പര്‍ഹിറ്റ് ചിത്രമായ 3 ഇഡിയറ്റ്സിനു തുടര്‍ച്ച ഒരുക്കാനുള്ള നീക്കത്തിലാണ് സംവിധായകനായ രാജ്കുമാര്‍ ഹിരാനി. 4 ഇഡിയറ്റ്സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ എഴുത്തുപണികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ക്കൊപ്പം നാലാമനായി വിക്കി കൗശല്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.അഭിജത് ജോഷിയുമായി ചേര്‍ന്ന് ഹിരാനി ചിത്രത്തിന്റെ തിരക്കഥ എഴുതുകയാണ് ഇപ്പോള്‍. ഇതിനിടെയാണ് നാലാമനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതോടെയാണ് വിക്കി കൗശല്‍ സമ്മതം മൂളിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിക്കിയും ആമിറും ഹിരാനിയും തമ്മില്‍ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. 4 ഇഡിയറ്റ്സില്‍ സഹകരിക്കാമെന്നാണ് വിക്കി വാക്കാല്‍ സമ്മതിച്ചുവെന്നാണ് ബോളിവുഡ് വൃത്തങ്ങളില്‍നിന്നുള്ള വിവരം. Also Read: ഗ്ലാമറിനൊപ്പം ടാലന്റും: പ്രതിഫലം കുത്തനെ ഉയര്‍ത്തി തൃഷ, പുതിയ സിനിമയ്ക്ക് വാങ്ങുന്നത് 12 കോടി!!!അടുത്തിടെയാണ് 4 ഇഡിയറ്റ്സ് സിനിമ വരുന്നുവെന്ന വിവരം ആമിര്‍ ഖാന്‍ സ്ഥിരീകരിച്ചത്. 2027 പകുതിയോടെ 4 ഇഡിയറ്റ്സ് തീയറ്റുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഹിരാനിയുടെ സഞ്ജു, ഡുങ്കി എന്നി ചിത്രങ്ങളില്‍ വിക്കി കൗശല്‍ വേഷമിട്ടിരുന്നു.ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് 3 ഇഡിയറ്റ്സ്. കരീന കപൂര്‍, ബൊമ്മന്‍ ഇറാനി തുടങ്ങിയവരും അണിനിരന്ന ചിത്രം ആഗോളവ്യാപകമായി 400 കോടി രൂപയാണ് വാരിയത്.The post 4 ഇഡിയറ്റ്സ്; ആമിര് ഖാന്, മാധവന്, ശര്മാന് ജോഷി എന്നിവര്ക്കൊപ്പം നാലാമനായി വിക്കി കൗശല് എത്തിയേക്കും appeared first on Kairali News | Kairali News Live.