ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിൽ ഫ്ലോട്ടിങ് ഹട്ടുകൾ മറിഞ്ഞ് അപകടം

Wait 5 sec.

ഉത്തരാഖണ്ഡിൽ ശക്തമായ കൊടുങ്കാറ്റിൽ ഫ്ലോട്ടിങ് ഹട്ടുകൾ മറിഞ്ഞ് അപകടം. ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. ദോബ്ര -ചാന്തി തടാക പ്രദേശത്ത് ഒഴുകിനടക്കുന്ന കുടിലുകളുടെ ആക്സിൽ ജോയിന്റുകൾ തകർന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങൾ വെള്ളത്തിലേക്ക് ചരിഞ്ഞത്. എസ് ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനത്തിനൊടുവിൽ 30 വിനോദസഞ്ചാരികളെ രക്ഷപെടുത്തി സുരക്ഷിതമായി പുറത്തെത്തിച്ചു. കൊടുങ്കാറ്റ് കാരണം കുടിലുകൾ പലയിടങ്ങളിലേക്കായി ഒഴുകിപ്പോയി. സാങ്കേതിക തകരാറിനെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് ആക്ടിംഗ് ജില്ലാ മജിസ്‌ട്രേറ്റ് വരുണ അഗർവാൾ ഞായറാഴ്ച ഉത്തരവിട്ടു. അതേസമയം സ്ഥലത്തെ എല്ലാ വിനോദ സഞ്ചാര പ്രവർത്തനങ്ങളും നിർത്തിവച്ചു.ALSO READ: റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; കുടുങ്ങിക്കിടന്നത് 16 മണിക്കൂർ, ഒടുവിൽ കുട്ടികൾക്ക് രക്ഷകരായി വ്യോമസേനയും ഹെലികോപ്റ്ററുംഏപ്രിൽ 30ന് മധ്യപ്രദേശിലെ ജബൽപൂരിൽ നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിൽ ഇതേപോലെ കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചിരുന്നു.English summary : Uttarakhand Storm Triggers Floating Hut Accident at Dobra-Chanti LakeThe post ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിൽ ഫ്ലോട്ടിങ് ഹട്ടുകൾ മറിഞ്ഞ് അപകടം appeared first on Kairali News | Kairali News Live.