കോഴിക്കോട് | ജാമിഅ മദീനത്തുന്നൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്സ് ‘ഇക്കോനോവേഴ്‌സ്’ അക്കാദമിക് സിമ്പോസിയം സംഘടിപ്പിച്ചു. ‘ഉപഭോഗത്തിന്റെ ഭാവി: പ്രവണതകളും വെല്ലുവിളികളും’ എന്ന പ്രമേയത്തില്‍ ബുസ്തനാബാദ് ഇമാം ഷാഫി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ നൈതികവും ഉത്തരവാദിത്തപരവുമായ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോഗത്തിന്റെ ഭാവി ചര്‍ച്ചയായി.വിവിധ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഐ ഐ എം അസി.പ്രൊഫ. ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, എന്‍ ഐ ടി അസ്സോ. പ്രൊഫ. ഡോ. കെ മുഹമ്മദ് ഷാഫി, എ ഷെഹീന്‍ഷാ, വഹീദലി , എന്‍ കെ അബുബക്കര്‍, സി എ മുഹമ്മദ് റാസി, സി എം ഷഫീഖ് നൂറാനി, ജാസിം നൂറാനി എന്നിവര്‍ സംസാരിച്ചു.സമാപന സംഗമം ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി കല്‍ത്തറ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ തങ്ങള്‍ അവേലം പ്രാര്‍ഥന നിര്‍വ്വഹിച്ചു. ഉവൈസ് നൂറാനി, സൈദലവി അഹ്സനി, നൗഫല്‍ നൂറാനി, സഈദ് നൂറാനി, അമീര്‍ നൂറാനി പങ്കെടുത്തു.