ഡച്ച് രാജകുമാരികളെ വധിക്കാന്‍ പദ്ധതിയിട്ട 33 കാരനെ പിടികൂടിയതായി നെതർലൻഡ്സ് ഔദ്യോഗിക വൃത്തങ്ങൾ. കാതറിന അമാലിയ, സഹോദരി അലക്സിയ തുടങ്ങിയ രാജകുമാരികളെയാണ് ഇയാൾ കൊലപ്പെടുത്താനായി പദ്ധതിയിട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസമാണ് ഇയാൾ രാജകുമാരികളെ വധിക്കാൻ ഗൂഢാലോചന നടത്തിയത്. വില്ലെം അലക്സാണ്ടർ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും മക്കളാണ് അമാലിയയും അലക്സിയയും. ഇവർ കഴിഞ്ഞ ഏപ്രിൽ 27 ന് നടന്ന ‘കിങ്സ് ഡേ’ ആഘോഷത്തിൽ പങ്കെടുത്തതിന്റെ ദിശ്യങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് രാജ കുടുംബം കിങ്സ് ഡേയിൽ പങ്കെടുത്തത്. ഇതിനുപിന്നാലെയാണ് അവർക്കുനേരെ ഫെബ്രുവരിയിൽ വധശ്രമം നടന്നതിന്റെ റിപോർട്ടുകൾ പുറത്തുവന്നത്.ALSO READ: തനിക്ക് ആരുടേയും അനുവാദം വേണ്ട; യുദ്ധം നിർത്തില്ലെന്ന ഏകാധിപത്യ തീരുമാനവുമായി ട്രംപ്അതേസമയം പ്രതിയുടെ കയ്യിൽ നിന്നും ഒരു മഴു അധികൃതർ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത ആയുധങ്ങളിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയെ പരാമർശിക്കുന്ന അലക്സിയ, മൊസാദ് എന്ന വാചകങ്ങളും നാസി കാലഘട്ടത്തിൽ അഭിവാദ്യം ചെയ്തിരുന്നു സീഗ് ഹെയ്ൽ എന്നും എഴുതിയിട്ടുണ്ട്. കൂടാതെ അമാലിയ, അലക്സിയ, രക്തച്ചൊരിച്ചിൽ എന്ന വാക്കുകളടങ്ങിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാളെ തിങ്കളാഴ്ച ഡച്ച് കോടതിയിൽ ഹാജരാക്കും.The post ഡച്ച് രാജകുമാരികളെ വധിക്കാന് പദ്ധതിയിട്ട യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.