മനാമ: ബഹ്റൈന്‍ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. ഡിസംബര്‍ 19 ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രതിഭ ഹാളില്‍ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി സമിതി അംഗങ്ങളായ പി ശ്രീജിത്ത്, സുബൈര്‍ കണ്ണൂര്‍, എന്‍കെ വീരമണി, എന്‍വി ലിവിന്‍ കുമാര്‍, ഗിരീഷ് മോഹനന്‍, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗത സംഘം പാനല്‍ അവതരിപ്പിച്ച് സംസാരിച്ചു.പ്രതിഭ ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെവി അധ്യക്ഷത വഹിച്ച യോഗത്തിന് മെമ്പര്‍ഷിപ്പ് സെക്രട്ടറി അനീഷ് പിവി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ രഞ്ജിത്ത് കുന്നന്താനം നന്ദി രേഖപ്പെടുത്തി.ബിനുമണ്ണില്‍ ചെയര്‍മാനും, എന്‍വി ലിവിന്‍ കുമാര്‍ ജനറല്‍ കണ്‍വീനറും, വികെ സുലേഷ്, നിഷ സതീഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി സ്വാഗതസംഘത്തെ യോഗം തെരെഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഗിരീഷ് മോഹനന്‍, അനീഷ് പിവി (സാമ്പത്തികം) മഹേഷ് കെവി, നിരന്‍ സുബ്രഹ്മണ്യന്‍ (പ്രചരണം), ബിനു കരുണാകരന്‍, ജോഷി ഗുരുവായൂര്‍ (വേദി), ഷിജു പിണറായി, രാജേഷ് അറ്റാച്ചേരി (നഗരി) അനില്‍ കെപി, രജീഷ് വി (രജിസ്ട്രേഷന്‍), പ്രദീപ് പതേരി, ബൈജു (മീഡിയ), ജയകുമാര്‍, സജേഷ് ശിവ (ഭക്ഷണം), റീഗ പ്രദീപ്, അനില്‍ സികെ (റിസപ്ഷന്‍), നൗഷാദ് പൂനൂര്‍, ജയരാജ് വെള്ളിനേഴി (സ്റ്റേഷനറി), സജീവന്‍ മാക്കണ്ടി, അജീഷ് കെഎം (വോളണ്ടിയര്‍), റാഫി, ഗംഗാധരന്‍ മുണ്ടത് (അനുബന്ധ പരിപാടി- സ്പോര്‍ട്സ്), നൗഷാദ് പൂനൂര്‍, ജയേഷ് വികെ (അനുബന്ധ പരിപാടി- രക്ത ദാനം) എന്നിവരെ സ്വാഗത സംഗം കണ്‍വീനര്‍മാരായും ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.The post ബഹ്റൈന് പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.