ഇടുക്കി മാങ്കുളത്തിന് സമീപം വിരിപാറയിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വിരിപാറ ഫോറസ്റ്റ് ഓഫീസിന് മുൻപിലെ വളവിലാണ് ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെട്ടത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് ആനക്കുളം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ബസിൽ മുതിർന്നവരും കുട്ടികളും അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോർണിംഗ് സ്റ്റാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭൂരിഭാഗം ആളുകൾക്കും കാര്യമായ പരിക്കുകളുണ്ട്.ALSO READ; ‘പെൺമക്കളെ അഹിന്ദുക്കളുടെ വീട്ടില്‍ വിടരുത്, അനുസരിക്കുന്നില്ലെങ്കിൽ കാല് തല്ലിയൊടിക്കണം’; ജാതിവിവേചന പരാമർശവുമായി ബിജെപി മുൻ എംപിNews Summary: A mini-bus carrying Tamil Nadu tourists overturned near Virippara in Idukki’s Mankulam area. The injured have been admitted to the hospital.Keywords: Idukki, accident, tourist bus crash, road accident, Kerala newsThe post ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.