സ്കൂൾ കായികമേള: ഒരുക്കങ്ങൾ നന്നായി മുന്നോട്ടു പോകുന്നതായി മന്ത്രി വി ശിവൻകുട്ടി; കപ്പ് തലസ്ഥാനത്തെത്തി, സ്വീകരിച്ച് മന്ത്രി ജി ആർ അനിൽ

Wait 5 sec.

സ്കൂൾ കായികമേളക്ക് തലസ്ഥാനത്ത് തിരിതെളിയാൻ ഇനി രണ്ട് നാൾ മാത്രം. ഒരുക്കങ്ങൾ നന്നായി മുന്നോട്ടു പോകുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മഴയാണ് തടസമായി നിൽക്കുന്നുണ്ടെങ്കിലും അത് നേരിടാൻ പ്ലാൻ ബി തയ്യാറാക്കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയം സന്ദർശിക്കവേ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഒരുക്കങ്ങൾ നന്നായി മുന്നോട്ടു പോകുന്നു. സ്വർണക്കപ്പ് നാളെ പട്ടം സ്കൂളിൽ നിന്ന് ഘോഷയാത്രയായി നഗരത്തിലേക്ക് പ്രവേശിക്കും. മത്സരങ്ങൾക്ക് മഴയാണ് തടസമായി നിൽക്കുന്നത്. എങ്കിലും ബദൽ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ചെളി പൂർണ്ണമായും ഒഴിവാക്കാനുള്ള സംവിധാനം നോക്കുന്നുണ്ട്. പ്ലാറ്റ്ഫോം അടിക്കാനുള്ള ക്രമീകരണം ഒരുക്കുന്നതായും മന്ത്രി പറഞ്ഞു.ALSO READ; കുടയെടുത്താലും നനയുമെന്ന് ഉറപ്പാ…; അടുത്ത 3 മണിക്കൂറിൽ ഈ 4 ജില്ലകളിൽ എത്തുന്നത് മഴയ്ക്കൊപ്പം ശക്തമായ കാറ്റുംഅതേസമയം, 67- മത് സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തിരുവനന്തപുരം ജില്ലയിൽ എത്തി. തിരുവനന്തപുരം കൊല്ലം അതിർത്തിയായ തട്ടത്തുമലയിൽ ആണ് സ്വീകരണം ഒരുക്കിയത്. സ്വർണ കപ്പ് തട്ടത്തുമല ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ജി ആർ അനിൽ സ്വീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായും മികവിന്‍റെ കേന്ദ്രമായി പൊതുവിദ്യാഭ്യാസ മേഖലയെ മാറ്റാൻ സർക്കാറിന് ക‍ഴിഞ്ഞതായും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ട്രോഫി നാളെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പര്യടനം പൂർത്തിയാക്കി, 21 ഓടെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിക്കും.The post സ്കൂൾ കായികമേള: ഒരുക്കങ്ങൾ നന്നായി മുന്നോട്ടു പോകുന്നതായി മന്ത്രി വി ശിവൻകുട്ടി; കപ്പ് തലസ്ഥാനത്തെത്തി, സ്വീകരിച്ച് മന്ത്രി ജി ആർ അനിൽ appeared first on Kairali News | Kairali News Live.