‘പിഎം ശ്രീ’ വിദ്യാർത്ഥികൾക്ക് കേന്ദ്ര സഹായം ലഭ്യമാക്കുന്ന പദ്ധതിയാണെന്നും അത് നിഷേധിച്ചാൽ വിദ്യാഭ്യാസ മേഖലക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. പിഎം ശ്രീയെ എതിർക്കേണ്ടതില്ലെന്നും അതുവഴി കേന്ദ്രനയങ്ങൾ നടപ്പാക്കുന്നതിനെ മാത്രമേ എതിർക്കേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഡിവൈഎഫ്ഐ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.‘പിഎം ശ്രീ’ കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞിരുന്നു. ഫണ്ടിലൂടെ 1466 കോടിയാണ് പൊതുവിദ്യാഭ്യാസ മേഖലക്ക് ലഭിക്കുക.ALSO READ; ‘വിശ്വാസികളെ ചേർത്തു നിർത്തി വർഗ്ഗീയതയ്ക്കെതിരെ പൊരുതും, മതരാഷ്ട്ര പ്രഖ്യാപന ശ്രമങ്ങളെ ചെറുക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർഹിജാബ് വിവാദത്തിലും വി വസീഫ് പ്രതികരിച്ചു. വിഷയത്തിൽ മന്ത്രി ഉചിതമായ രീതിയിലാണ് പ്രതികരിച്ചത്. സ്കൂളിന്‍റെ പ്രവർത്തി ഭരണഘടന ലംഘനമാണ്. തട്ടം ഇടാൻ താല്പര്യം ഉള്ളവർക്ക് ഇടാൻ അവസരം ഉണ്ടാകണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. സെന്‍റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതിന് പിന്നാലെയാണ് മന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.The post ‘പിഎം ശ്രീ വിദ്യാർത്ഥികൾക്ക് സഹായം ലഭിക്കുന്ന പദ്ധതി’; അതുവഴി കേന്ദ്രനയങ്ങൾ നടപ്പാക്കുന്നതിനെ മാത്രമേ എതിർക്കേണ്ടതുള്ളൂവെന്ന് വി വസീഫ് appeared first on Kairali News | Kairali News Live.