പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഒപ്പുവെച്ച അടിയന്തര വെടിനിർത്തൽ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ദോഹയിൽ നടന്ന ചർച്ചകൾക്കിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചതിനെയും സൗദി അറേബ്യ അഭിനന്ദിച്ചു.സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്താൻ, അഫ്ഗാനിസ്താൻ ജനതയ്ക്ക് സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന രീതിയിൽ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധത സൗദി അറേബ്യ ആവർത്തിച്ചു.ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഈ ക്രിയാത്മകമായ നടപടി വിരാമമിടുമെന്ന് സൗദി അറേബ്യ പ്രതീക്ഷ പ്രകടിപ്പിച്ചു.കൂടാതെ, ഈ വിഷയത്തിൽ നടത്തിയ നയതന്ത്ര ശ്രമങ്ങൾക്കും ക്രിയാത്മകമായ പങ്ക് വഹിച്ചതിനും ഖത്തറിനെയും തുർക്കിയെയും മന്ത്രാലയം അഭിനന്ദിച്ചു.The post പാക്-അഫ്ഗാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; ഖത്തറിനും തുർക്കിക്കും അഭിനന്ദനം appeared first on Arabian Malayali.