‘ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് ആധിപത്യം ലഭിച്ചാൽ കേരളം തകരും, ബിജെപിയ്ക്ക് നൽകുന്ന ഓരോ വോട്ടും കേരള തനിമയെ തകർക്കും’; മുഖ്യമന്ത്രി

Wait 5 sec.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ മാസം എറണാകുളത്ത് മലയാള മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ബിജെപിയുടെ സമുന്നത നേതാക്കളിൽ ഒരാളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രദ്ധേയമായ പ്രസ്താവനകൾ നടത്തിയത്. സംസ്ഥാനത്ത് നടക്കാൻ പോകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25% വോട്ട് നേടുമെന്ന് ബിജെപി ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. അതിനു തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുമെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.ഈ വിഷയങ്ങൾ സിപിഐഎം, ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നിവർ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ലെന്നും, കേരളീയ സമൂഹം പ്രത്യേകമായി തന്നെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. കാരണം നമ്മുടെ സമൂഹത്തിന് അതിന്റേതായ പ്രത്യേകതയുണ്ടെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഊന്നിപ്പറയുന്നു.ALSO READ: കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട പാർട്ടിയാണ് സിപിഐഎം: മുഖ്യമന്ത്രി പിണറായി വിജയൻകേരളത്തിന്റെ ഈ പ്രത്യേകത തിരിച്ചറിഞ്ഞുകൊണ്ട്, കുറച്ചുനാൾ മുൻപ് അമിത് ഷായ്ക്ക് താൽപര്യമുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ നേതാക്കളിൽ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഉള്ള ഒരാൾ കേരളം സന്ദർശിച്ച അനുഭവം ഈ സന്ദർഭത്തിൽ ഉദാഹരണമായി പറയുന്നുണ്ട്. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം കേരളം കാണണം എന്ന് ആ നേതാവിന് ആഗ്രഹം തോന്നി.യഥാർത്ഥ ചിത്രം അറിയാൻ വേണ്ടി പട്ടണങ്ങൾ സന്ദർശിക്കുന്നതിനു പുറമേ ഗ്രാമങ്ങളിൽ പോകാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. ഗ്രാമങ്ങളിൽ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ചകൾ അദ്ദേഹത്തിന് വലിയ അത്ഭുതമുണ്ടാക്കി. അദ്ദേഹത്തിന്റെ നാട്ടിലെ ഗ്രാമങ്ങളിൽ ഉടുപ്പിടുന്നവർ വളരെ ചുരുക്കമാണെന്ന സൂചന നൽകിക്കൊണ്ട്, ഡ്രൈവറോട് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “ഇവിടെ എന്താണ് എല്ലാവരും ഡ്രസ്സ് ഇട്ട് കാണുന്നത്? എല്ലാവരും എപ്പോഴും ഉടുപ്പിട്ടാണോ നടക്കുക?”. അതുപോലെ, “ഇവിടെ എന്താണ് മാലിന്യം ഒന്നും ഇങ്ങനെ കാണാത്തത്?” എന്നും അദ്ദേഹം അത്ഭുതപ്പെട്ടു. മാലിന്യം നീക്കുന്നത് ‘ധർമ്മസേന’ ആണെന്ന് ഡ്രൈവർ മറുപടി നൽകി. ഇങ്ങനെയല്ല കേരളത്തെക്കുറിച്ച് കേട്ടതെന്ന തോന്നലിൽ, അനുഭവത്തിലൂടെ ‘യഥാർത്ഥ റിയൽ കേരള സ്റ്റോറി’ എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതായും അദ്ദേഹം പറയുന്നു. തുടർന്ന്, അദ്ദേഹം ഡ്രൈവറോട്, “ഞാൻ വീണ്ടും വരും. നിങ്ങൾ തന്നെ വരണം ഡ്രൈവർ ആയിട്ട്” എന്ന് പറയുകയും, എറണാകുളം-തിരുവനന്തപുരം ഭാഗങ്ങൾ കണ്ട ശേഷം ഇനി എറണാകുളത്ത് നിന്ന് മറുഭാഗത്തേക്ക് പോയി ആ സ്ഥലവും കൂടി കാണേണ്ടതുണ്ട് എന്നും പറയുകയുണ്ടായി.“ആർഎസ്എസ് സംവിധാനം ചെയ്യുന്ന തത്വശാസ്ത്രം നമ്മുടെ നാട്ടിൽ മേധാവിത്വം വഹിച്ചാൽ, പിന്നെ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാൻ ആവില്ല” എന്ന ഗൗരവമായ മുന്നറിയിപ്പാണ് ഇവിടെ നൽകുന്നത്. ഈ കാര്യമാണ് നാം കാണേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.The post ‘ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് ആധിപത്യം ലഭിച്ചാൽ കേരളം തകരും, ബിജെപിയ്ക്ക് നൽകുന്ന ഓരോ വോട്ടും കേരള തനിമയെ തകർക്കും’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.