ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്: ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സിന് ബാറ്റിങ് തകർച്ച; മറുപടി ബാറ്റിങ്ങിൽലീഡിനരികെയെത്തി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്

Wait 5 sec.

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആത്രേയ ക്രിക്കറ്റ് ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സ് വെറും 95 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ബാറ്റിങ് നിര ദയനീയമായി തകർന്നടിയുകയായിരുന്നു. കളിയിലെ ആദ്യ പന്തിൽ തന്നെ അവർക്ക് ഓപ്പണർ അധിതീശ്വറുടെ വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ മൊഹമ്മദ് റെയ്ഹാനും ജൊഹാൻ ജിക്കുപാലും ചേർന്നുള്ള ചെറുത്തുനില്പ് ലിറ്റിൽ മാസ്റ്റേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ ടീമിൻ്റെ ഇന്നിങ്സ് 95 റൺസിൽ അവസാനിച്ചു. മൊഹമ്മദ് റെയ്ഹാൻ 30ഉം ജൊഹാൻ ജിക്കുപാൽ 13ഉം റൺസെടുത്തു. മറ്റാർക്കും ലിറ്റിൽ മാസ്റ്റേഴ്സ് ബാറ്റിങ് നിരയിൽ രണ്ടക്കം കാണാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതാണ് ആത്രേയ ബൌളിങ് നിരയിൽ തിളങ്ങിയത്.ALSO READ; ജമ്മു കശ്‌മീരിൽനിന്ന് ഇന്ത്യയ്ക്കായി കളിച്ച ആദ്യ താരം, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടർ; വിരമിക്കൽ പ്രഖ്യാപിച്ച് പര്‍വേസ് റസൂല്‍മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ധീരജ് ഗോപിനാഥ് 35 റൺസോടെയും ശ്രീഹരി പ്രസാദ് 20 റൺസോടെയും ക്രീസിലുണ്ട്.സ്കോർ – ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് – ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾഔട്ട്ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് – മൂന്ന് വിക്കറ്റിന് 89 റൺസ്The post ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്: ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സിന് ബാറ്റിങ് തകർച്ച; മറുപടി ബാറ്റിങ്ങിൽ ലീഡിനരികെയെത്തി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് appeared first on Kairali News | Kairali News Live.