കെ സ്മാർട്ടിലൂടെ ഡബിൾ സ്മാർട്ടായി വിവാഹം. ദീപാവലി അവധി ദിനത്തിലും കെ സ്മാർട്ടിലൂടെ മിനിട്ടുകൾക്കകം വിവാഹം രജിസ്റ്റർ ചെയ്യാനായി. ലാവണ്യ – വിഷ്ണു ദമ്പതികൾക്ക് വേദിയിൽ വച്ച് തന്നെ വിവാഹ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പഞ്ചായത്ത് ജീവനക്കാർ കൈമാറുകയും ചെയ്തു. ഇരട്ടി മധുരമായി മന്ത്രി എം ബി രാജേഷിന്‍റെ ആശംസയും ദമ്പതികളെ തേടിയെത്തി.ബാംഗ്ലൂർ സ്വദേശിനി ലാവണ്യയുടെയും പാലക്കാട് മേലാമുറി സ്വദേശി വിഷ്ണുവിന്റെയും വിവാഹമായിരുന്നു ‘സ്മാർട്ടാ’യി നടന്നത്. നടപടിക്രമങ്ങളെല്ലാം കെ സ്മാർട്ടിലൂടെ അതിവേഗത്തിൽ പൂർത്തീകരിച്ചു. ദീപാവലിയായ അവധി ദിനത്തിൽ പോലും ജോലി ചെയ്ത് കാവശ്ശേരി പഞ്ചായത്ത് ജീവനക്കാരായ സെക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ സ്റ്റാഫ് സൗമ്യ, പഞ്ചായത്ത് സെക്രട്ടറി വേണു എന്നിവർ കയ്യടി വാങ്ങി. ALSO READ; അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി മഴ പെയ്തേക്കാംകാവശ്ശേരി പഞ്ചായത്ത് അംഗം ടി വേലായുധനാണ് നവദമ്പതികൾക്ക് മണ്ഡപത്തിൽ സർട്ടിഫിക്കറ്റ് കൈമാറിയത്. വധൂവരന്മാർക്ക് വീഡിയോ കാളിലൂടെ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ആശംസയേകി. കെ സ്മാർട്ടിലൂടെ വിവാഹ രജിസ്ട്രേഷൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ലാവണ്യയുടെയും വിഷ്ണുവിന്റെയും കുടുംബം. തദ്ദേശസ്ഥാപനങ്ങളിൽനിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ കെ സ്മാർട്ട് സംവിധാനം കൊണ്ടുവന്നത്.The post രജിസ്റ്റർ ചെയ്യാനെടുത്തത് വെറും മിനിറ്റുകൾ; കെ സ്മാർട്ടിലൂടെ ‘ഡബിൾ സ്മാർട്ടായി’ ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം, ആശംസയുമായെത്തി മന്ത്രി എംബി രാജേഷ് appeared first on Kairali News | Kairali News Live.