ദീപാവലി ആഘോഷം: ദില്ലിയിൽ വായു മലിനീകരണത്തിനൊപ്പം ബിജെപി-ആം ആദ്മി പോരും രൂക്ഷം

Wait 5 sec.

ദീപാവലി ആഘോഷത്തിന് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ആർ കെ പുരം, ലോധി റോഡ്, ഐ ടി ഒ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം വായു മലിനീകരണത്തോത് 350 നു മുകളിലാണ്. പല മേഖലകളിലും മലിനീകരണ തോത് 400 കടന്നു. അതേസമയം മലിനീകരണത്തിന്റെ പേരിൽ ബിജെപി-ആം ആദ്മി പോര് രൂക്ഷമായിട്ടുണ്ട്. ഗതാഗത നിയമങ്ങൾ കർശനമാക്കി ദില്ലിയിലെ വായു മലിനീകരണം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാൻ ശ്രമിച്ചെങ്കിലും ദീപാവലിയായതോടെയാണ് മലിനീകരണം രൂക്ഷമായത്.സുപ്രീംകോടതി നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ദില്ലിയിലെ ജനങ്ങൾ ദീപാവലി ആഘോഷിച്ചത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പടക്കങ്ങൾ പൊട്ടിച്ച ദീപാവലി ആഘോഷിച്ചതോടെ വായു മലിനീകരണത്തോടെ അപകടകരമായ അവസ്ഥയിൽ എത്തി. ദീപാവലിക്ക് ഇത്രയധികം വായു മലിനീകരണം ഉണ്ടാകുന്നത് കഴിഞ്ഞ നാലു വർഷത്തിനിടെ ഇതാദ്യമാണ്. ഗ്രീൻ പടക്കങ്ങൾ എന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല. പടക്കങ്ങൾ കത്തിക്കുന്നതിന് സുപ്രീംകോടതി വെച്ച് സമയപരിധിയും ലംഘിക്കപ്പെട്ടു.ALSO READ; ബിഹാറില്‍ പ്രചരണം ശക്തമാക്കാന്‍ മഹാഗഡ്ബന്ധന്‍; വനിതകൾക്ക് വന്‍ പ്രഖ്യാപനങ്ങളുമായി തേജസ്വി യാദവ്അതേസമയം വായു മലിനീകരണത്തിന്റെ പേരിൽ ആം ആദ്മി ബിജെപി പോര് രൂക്ഷമായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പടക്കങ്ങളുടെ ഉപയോഗവും കർഷകരും ആണ് ദില്ലിയെ മലിനമാക്കിത് എന്നാണ് ബിജെപി ആരോപണം. പഞ്ചാബിനെയാണ് പ്രധാനമായും ബിജെപി കുറ്റപ്പെടുത്തുന്നത്. പഞ്ചാബിൽ വൈക്കോലുകൾക്ക് തീയിട്ടതാണ് ദില്ലിയിലെ മലിനീകരണത്തിന് കാരണമായതെന്ന് പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർശ ആരോപിച്ചു. അതേസമയം കൃത്യമായ കണക്കുകൾ പുറത്തു വിടാതെ മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ് ബിജെപി എന്നാണ് എഎപിയും മറുപടി . ദീപാവലി ദിവസത്തെ മലിനീകരണത്തിന്റെ കണക്ക് പുറത്തുവിടാൻ ബന്ധപ്പെട്ട സംവിധാനങ്ങൾ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരങ്ങളുടെ പട്ടികയിൽ കഴിഞ്ഞദിവസം ദില്ലിയും ഇടം പിടിച്ചിരുന്നു.The post ദീപാവലി ആഘോഷം: ദില്ലിയിൽ വായു മലിനീകരണത്തിനൊപ്പം ബിജെപി-ആം ആദ്മി പോരും രൂക്ഷം appeared first on Kairali News | Kairali News Live.