സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇന്ന് 260 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഗെയിംസില്‍ 248 മത്സരങ്ങളും അക്വാട്ടിക്സില്‍ 15 മത്സരങ്ങളും പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ ഇന്‍ക്ലൂസീവ് കായിക ഇനങ്ങള്‍ കൂടുതല്‍ നടത്തും. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം ഭക്ഷണവിതരണം ഭംഗിയായി നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 8000 പേര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി. 10000 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്ന സൗകര്യമുണ്ട്. ധനമന്ത്രി രാവിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉദ്ഘാടനം ചെയ്തുവെന്നും മത്സരങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.Also read – കാമ്പിശ്ശേരി കരുണാകരന്‍ മാധ്യമ പുരസ്കാരം ഡി ജയകൃഷ്ണന്പഴയിടത്തിന്റെ നേതൃത്വത്തിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണശാലയാണ് കായികമേളയില്‍ ഒരുക്കിയിരിക്കുന്നത്. സസ്യാഹാരത്തിന് പുറമേ പോഷക സമ്യദ്ധമായ മാംസാഹാരവും വിളമ്പുന്നു എന്നതാണ് ഇവിടുത്തെ മെനുവിന്റെ പ്രധാന സവിശേഷത. നാല് വേദികളില്‍ ആയാണ് ഭക്ഷണപ്പുര ഒരുക്കിയിട്ടുള്ളത്. ഇതില്‍ പ്രധാനവേദി പുത്തരിക്കണ്ടം മൈതാനം. കായിക മത്സരങ്ങള്‍ ആയതിനാല്‍ തന്നെ ഭക്ഷണം പോഷക സമൃദ്ധമാണ്.The post സംസ്ഥാന സ്കൂള് കായികമേള; ‘ഇന്ക്ലൂസീവ് കായിക ഇനങ്ങള് അടുത്ത വര്ഷം മുതല് കൂടുതല് വിപുലമാക്കും’: മന്ത്രി വി ശിവന്കുട്ടി appeared first on Kairali News | Kairali News Live.