‘ആ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അയാൾ സന്യാസിയായി ഞാൻ സിനിമയിലുമെത്തി’: പഴയ ഓർമ പങ്കുവെച്ച് കൈതപ്രം

Wait 5 sec.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സം​ഗീത സംവിധായകനും ​ഗായകനും എഴുത്തുകാരനുമായ കൈതപ്രം ദാമോധരൻ നമ്പൂതിരിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 1969- 70 കാലത്തെ തന്റെ ഒരു ചിത്രമാണ് കൈതപ്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രം എടുത്ത സമയത്തിന്റെ പ്രത്യേകതയും ആ സമയത്തെ ഒരുപിടി ഓർമകളും കൈതപ്രം ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.കൈതപ്രത്തിന്റെ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:1969- 70 കാലത്തെ ഞാനാണ് ഈ ചിത്രത്തിൽ. കൃത്യമായ സംഗീത പഠനവും സാധകവും പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലത്തെ തേവാരവും നടത്തവും ചിട്ടയുമൊക്കെയുള്ള ജീവിതകാലം. മുറ്റത്തെ പുൽപായിലിരുന്ന് മതിലിനോട് ചേർന്നെടുത്ത ചിത്രത്തിന്റെ പശ്ചാത്തലം ഇപ്പോഴുമോർമയുണ്ട്. എന്നാലും ഇംഗ്ലീഷ് പഠനവും മറ്റും മോഹിച്ച കാലം- നഷ്ടസ്വപ്നങ്ങളായി.ALSO READ: അരനൂറ്റാണ്ട് പിന്നിട്ട സംഗീതസ്മൃതി: യേശുദാസും സഹോദരിയും ചേർന്ന പാട്ടിന്‍റെ മധുരസ്മരണയിൽ മുംബൈ മഹാനഗരംവിവേകാനന്ദ സാഹിത്യ സർവ്വസ്വം എല്ലാ വോള്യവും വായിച്ചു തീർക്കുമ്പോൾ എന്റെ സമപ്രായക്കാരനായ ഒരാളും കൂടെയുണ്ടായിരുന്നു. വായന കഴിഞ്ഞു സ്വാമിജിയുടെ ഉദ്‌ബോധനമറിഞ്ഞു ആ യുവാവ് രാമകൃഷ്ണമഠത്തിൽ പോയി സന്യാസം സ്വീകരിച്ചു. ഞാൻ അടുത്തുവരെയെത്തിയെങ്കിലും സന്യാസത്തിന്റെയത്രയും തീവ്രമായ പഠനത്തിലേർപ്പെട്ടു. ജീവിതത്തിന്റെ ഗതി മാറി ഗായകനും എഴുത്തുകാരനും സിനിമാക്കാരനുമായി.ഈയിടെ ഏതോ സദസ്സിൽ ആ സന്യാസിവര്യനെ വീണ്ടും കണ്ടു. അദ്ദേഹമാണ് ഈ ഓർമ പുതുക്കിയത്.കൈതപ്രത്തിന്റെ ഈ പോസ്റ്റിന് വലിയ സ്വീകാര്യത ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ഈ ചിത്രത്തിന് ധാരാളം കമന്റുകളും ഷെയറുകളും വന്ന് കഴിഞ്ഞു. അന്ന് അങ്ങ് സന്യാസം സ്വീകരിച്ചുവെങ്കിൽ നമുക്ക് ഇത്ര മനോഹര ഗാനങ്ങൾ ലഭിക്കില്ലായിരുന്നുവെന്ന് അരാധകർ പോസ്റ്റിന് താഴെ കുറിച്ചു. വേറെ മേഖലയിലേക്ക് പോകാതിരുന്നത് മലയാളത്തിന്റെ പുണ്യമാണെന്നും ധാരാളം പേർ അഭിപ്രായപ്പെട്ടു.The post ‘ആ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അയാൾ സന്യാസിയായി ഞാൻ സിനിമയിലുമെത്തി’: പഴയ ഓർമ പങ്കുവെച്ച് കൈതപ്രം appeared first on Kairali News | Kairali News Live.