തിരുവനന്തപുരം | സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഉച്ചക്കു ശേഷം പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 92,320ലേക്ക് താഴ്ന്നു. രാവിലെ 2,480 രൂപ കുറഞ്ഞിരുന്നു. ഇന്ന് മാത്രം പവന് ആകെ കുറഞ്ഞത് 3,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,540 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9,490 രൂപയുമാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,400 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4780 രൂപയാണ്.്ഇന്നലെ ഉച്ചക്കു ശേഷം 1,600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് 5,040 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില. വെള്ളിയുടെ വില രാവിലെ അഞ്ചുരൂപ കുറഞ്ഞതോടെ 175 രൂപയായി.