വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ കേഷ്വൽ കോൺട്രാക്ട് ലോബേർസ് യൂണിയൻ (CITU) നേതൃത്വത്തിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സാമ്പത്തിക ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കരാർ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം കൂലി, ഇഎസ്ഐ, ഇപിഎഫ്, ബോണസ് എന്നിവ അനുവദിക്കുക, കരിമ്പട്ടികയിൽ ഉൾപ്പെട്ട ഏജൻസികളെ ഒഴിവാക്കുക, ഓരോ തൊഴിലിനും പ്രത്യേകം ടെന്‍റർ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സിഐടിയു സംസ്ഥാന സെക്രട്ടറി എസ് ഹരിലാൽ ഉദ്ഘാടനം ചെയ്തു. സിസിഡബ്ലിയുഎഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എൻ സുരേഷ് അധ്യക്ഷത വഹിച്ചു. ALSO READ; മഴ തോരാതെ; വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾസിസിഎൽയു സംസ്ഥാന ജനറൽ സെക്രട്ടറി സി കെ വിജയൻ, എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്‍റ് എം വിജയകുമാർ, എഐബിഡിപിഎ സംസ്ഥാന കമ്മറ്റിയംഗം എസ് പ്രതാപ്കുമാർ, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ എസ് ബിന്നി , സിസിഎൽയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ പി ഷിബു, എഐബിഡിപിഎ ജില്ലാ സെക്രട്ടറി സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മുരുകേശൻ നായർ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം ആർ വി ഹരികുമാർ നന്ദിയും പറഞ്ഞു.The post ‘വിവിധ ആവശ്യങ്ങളിൽ പരിഹാരം വേണം’; ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി കരാർ തൊഴിലാളികൾ appeared first on Kairali News | Kairali News Live.