ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പില്‍ പാകിസ്ഥാനും ബംഗ്ലാദേശും സെമി കാണാതെ പുറത്തായി. ഒരു ജയം പോലുമില്ലാതെയാണ് പാക് പടയുടെ പുറത്താകല്‍. നിലവില്‍ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയാണ് സെമി കടന്നത്. ഇനി ഒരു ടീമിന് മാത്രമാണ് അവസരം. ഇന്ത്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളില്‍ ഒന്നിന് മാത്രമേ സെമിക്ക് അര്‍ഹതയുള്ളൂ.ഇന്ത്യന്‍ സാധ്യതഅഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളുമായി നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്. നെറ്റ് റണ്‍ റേറ്റ് 0.526 ആണ്. വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ സെമി ഫൈനലില്‍ കടക്കും. ഇനി പരാജയപ്പെട്ടാല്‍, ഇംഗ്ലണ്ടിനോട് ന്യൂസിലാന്‍ഡ് തോല്‍ക്കുകയും ഞായറാഴ്ച ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം.Read Also: യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കി അന്തരിച്ചു; അപ്രതീക്ഷിത വിയോഗം പിറന്നാളിന് ആഴ്ചകൾ ബാക്കി നിൽക്കെഇനി ന്യൂസിലാന്‍ഡിനോടുള്ള ഇന്ത്യന്‍ മത്സരം മഴ കാരണം നടന്നില്ലെങ്കിലും ബംഗ്ലാദേശിനെ തോല്‍പിച്ചാല്‍ മതിയാകും. ഇനി ബംഗ്ലാദേശിനോടും തോറ്റാലോ? അപ്പോഴും പ്രതീക്ഷക്ക് വകയുണ്ട്. ന്യൂസിലാന്‍ഡും ശ്രീലങ്കയും അവരുടെ അവസാന മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ മതി.ഇനി നവി മുംബൈയിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങളും മഴ കൊണ്ടുപോയാലോ? അപ്പോഴും സെമി യോഗ്യത നേടാം. പക്ഷേ ഒരു പ്രശ്നമുണ്ട്. ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തണം. അല്ലെങ്കില്‍ ഈ മത്സരവും മഴ കാരണം നടക്കരുത്. മുകളില്‍ പറഞ്ഞ നിലയില്‍ ശ്രീലങ്കക്കും ആറ് പോയിന്റ് ലഭിച്ച് ഇന്ത്യയുടെ ഒപ്പമെത്തിയാല്‍ നെറ്റ് റണ്‍ റേറ്റിലെ നേട്ടത്തില്‍ ഇന്ത്യക്ക് സെമി നേടാം.The post വനിതാ ലോകകപ്പില് ഇന്ത്യന് സെമി സാധ്യത ഇങ്ങനെ; മത്സരിക്കാന് ന്യൂസിലാന്ഡും ശ്രീലങ്കയുമുണ്ട് appeared first on Kairali News | Kairali News Live.