ഈ ഐസ്‌ക്രീം ഉണ്ടാക്കാൻ ക്രീമും വേണ്ട പഞ്ചസാരയും വേണ്ട; ചിരട്ടയിൽ ഉണ്ടാക്കിയെടുക്കാം കിടിലൻ ഐസ്‌ക്രീം

Wait 5 sec.

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികൾ. എന്നാൽ ഐസ്‌ക്രീമിലെ പഞ്ചസാരയും ചില ഘടകങ്ങളും അധികം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. എന്നാൽ നമുക്കാണെങ്കിൽ ഐസ്ക്രീം അങ്ങ് ഒഴിവാക്കാനും പറ്റില്ല. അങ്ങനെ ഉള്ളവർക്കിതാ ക്രീമോ പഞ്ചസാരയോ ചേർക്കാതെ കിടിലൻ രുചിയിൽ ഒരു കിടിലൻ ഐസ്‌ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എന്നാൽ ഒരു വെറൈറ്റിക്ക് ഈ ഐസ്ക്രീം ഒന്ന് ചിരട്ടയിൽ ഉണ്ടാക്കി നോക്കിയാലോ. പച്ചത്തേങ്ങയുടെ തനത് രുചിയിൽ രുചികരമായ ഈ ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾതേങ്ങ – 1നേന്ത്രപ്പഴം- 1 എണ്ണംകശുവണ്ടിപ്പരിപ്പ് – ഒരു പാക്കറ്റ്വാനില എസ്സെൻസ് – അര ടീസ്പൂൺഈന്തപ്പഴച്ചാറ് – 2 ടേബിൾസ്പൂൺALSO READ: തക്കാളിയും സവാളയും മാത്രമേ അടുക്കളയിൽ ഉള്ളോ? എന്തുണ്ടാക്കും എന്നാലോചിച്ച് കഷ്ടപ്പെടേണ്ട; ഉഗ്രൻ റെസിപ്പി പറഞ്ഞുതരാംഉണ്ടാക്കുന്ന വിധംആദ്യം തേങ്ങ ചിരകിയെടുത്ത് കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ച തേങ്ങ ഒരു അരിപ്പയിൽ നന്നായി അരിച്ചെടുത്ത് കട്ടിയുള്ള തേങ്ങാപ്പാൽ മാറ്റിവെക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റിവെച്ച തേങ്ങാപ്പാൽ, നന്നായി പഴുത്ത പഴം, കശുവണ്ടിപ്പരിപ്പ്, മധുരത്തിനായി എടുത്ത ഈന്തപ്പഴ സിറപ്പ്, ഒരൽപം വാനില എസ്സെൻസ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. നല്ല നല്ല സ്മൂത്തും ക്രീമിയുമായ ഒരു മിശ്രിതമായി ഇത് മാറുന്നത് വരെ മിക്സിയിൽ അടിക്കണം. ശേഷം ഈ തയ്യാറാക്കിയ ഐസ്‌ക്രീം മിശ്രിതം, നന്നായി കഴുകി വൃത്തിയാക്കിയ ചിരട്ടയിലേക്ക് ശ്രദ്ധയോടെ ഒഴിക്കുക. ഐസ്‌ക്രീം നിറച്ച ചിരട്ട ഫ്രീസറിൽ വെച്ച് ഒരു രാത്രി മുഴുവൻ തണുപ്പിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഫ്രീസറിൽ വെച്ചാലേ നല്ല കട്ടിയുള്ള ഐസ്‌ക്രീം കിട്ടുകയുള്ളൂ. രാവിലെ ഫ്രീസറിൽ നിന്ന് എടുക്കുമ്പഴേക്കും രുചികരമായ ഐസ്‌ക്രീം റെഡി.The post ഈ ഐസ്‌ക്രീം ഉണ്ടാക്കാൻ ക്രീമും വേണ്ട പഞ്ചസാരയും വേണ്ട; ചിരട്ടയിൽ ഉണ്ടാക്കിയെടുക്കാം കിടിലൻ ഐസ്‌ക്രീം appeared first on Kairali News | Kairali News Live.