ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിന് ആദ്യമായി പോര്‍ച്ചുഗലിന്റെ അണ്ടര്‍ 16 ടീമിലേക്ക് ക്ഷണം വന്നു. പിതാവ് കളിക്കുന്ന സൗദി അറേബ്യയിലെ അല്‍ നസര്‍ ടീമിൻ്റെ ജൂനിയർ ടീമിലാണ് നിലവിൽ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയർ പന്തുതട്ടുന്നത്. തുര്‍ക്കിയില്‍ നടക്കുന്ന ഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്റിനുള്ള 22 അംഗ പോർച്ചുഗൽ ടീമിലാണ് ഇപ്പോൾ ഉള്‍പ്പെടുത്തിയത്.ഒക്ടോബര്‍ 30-നും നവംബര്‍ നാലിനും ഇടയില്‍ തുര്‍ക്കി, വെയില്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് യൂത്ത് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുന്നത്. മെയ് മാസം പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ യൂത്ത് സെറ്റപ്പില്‍ യുവന്റസിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും സമയം ചെലവഴിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയും ഈ രണ്ട് ക്ലബുകള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്.Read Also: പഞ്ചശക്തിയായി നവനീത്, കൂട്ടിന് ഷഹീനും; പ്രഥമ ജൂനിയര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബിന്2001 ല്‍ അണ്ടര്‍ 15 ടീമില്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, പോര്‍ച്ചുഗലിനായി 223 മത്സരങ്ങള്‍ കളിക്കുകയും 143 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ രണ്ട് ലോക റെക്കോര്‍ഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്.The post ഇനി രാജാവിന്റെ മകന് ഭരിക്കും; ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ മകന് ആദ്യമായി പോര്ച്ചുഗല് അണ്ടര്- 16 ടീമില് appeared first on Kairali News | Kairali News Live.