വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

Wait 5 sec.

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറഞ്ഞ് ഷിബു ബേബി ജോൺ. ഒറ്റഭാഗമായി ചെയ്യാൻ പദ്ധതിയിട്ട സിനിമയായിരുന്നു അത്. എന്നാൽ ഷൂട്ടിംഗ് സമയത്ത് കഥയിൽ ചില മാറ്റങ്ങൾ സംഭവിച്ചു. താൻ അതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.'ഒറ്റഭാഗമായി ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രത്തിന്റെ കഥയാണ് സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാല്‍ 10 മിനിറ്റുകൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പലതടസ്സങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാന്‍ ആരേയും കുറ്റംപറയുന്നില്ല,'ഒരു ഘട്ടമെത്തിയപ്പോൾ ഈ ചിത്രം രണ്ടു ഭാഗമായി പുറത്തിറക്കാമെന്നുള്ള തീരുമാനമായി എന്നും ആ തീരുമാനത്തിൽ താനും മോഹൻലാലും അടക്കമുള്ളവർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നും ഷിബു ബേബി ജോൺ പറഞ്ഞു. 'നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരേ അധികമായിരുന്നു. അതും ദോഷം ചെയ്തു. രണ്ടാംഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല' ഷിബു ബേബി ജോൺ പറഞ്ഞു. ചാപ്റ്റർ 4 എന്ന യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.