ഓരോ ദിവസവും മുകളിലേക്ക് കുതിക്കുന്ന വീഡിയോ ഗെയിമിംഗ് വിപണിയിൽ ട്രെൻഡിങ്ങായി ബാറ്റിൽഫീൽഡ് സീരീസിലെ ഏറ്റവും പുതിയ ഗെയിമായ ‘ബാറ്റിൽഫീൽഡ് 6’. വിപണിയിൽ ഇറക്കി നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ലക്ഷക്കണക്കിനെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ പത്തിനാണ്, പിസി, പിഎസ് 5, എക്സ്ബോക്സ് സീരീസ് എസ്/എക്സ് എന്നിവയിലായി ഏറ്റവും പുതിയ മിലിട്ടറി ഷൂട്ടർ ഗെയിം ഇലക്ട്രോണിക് ആർട്സ് (EA ) പ്രസിദ്ധീകരിച്ചത്. അഞ്ച് ദിവസം കൊണ്ട് ഏഴ് ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഗെയിം 350 മില്യൺ ഡോളർ (ഏകദേശം 3,077 കോടി രൂപ) വരുമാനം നേടിയതായി കണക്കുകൾ പറയുന്നു. ഇഎയുടെ തന്നെ സ്പോർട്സ് എഫ്സി 26 മാത്രമാണ് ഈ വർഷത്തെ വിൽപനയിൽ ഇനി മുന്നിലുള്ളത്. ഇതിനെയും പിന്നിലാക്കാൻ ഇനി ബാറ്റിൽഫീൽഡ് അധികനേരം എടുക്കില്ലെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ അലീനിയ അനലിറ്റിക്സിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്.ALSO READ; പൊതുസ്ഥലത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പേടിക്കണം ജ്യൂസ് ജാക്കിങ്ങിനെഅലീനിയയുടെ ഡാറ്റ പ്രകാരം ഗെയിമിംഗ് വെബ്സൈറ്റായ സ്റ്റീമിൽ നിന്നാണ് ബാറ്റിൽഫീൽഡ് 6 വിൽപ്പനയുടെ പകുതിയിലധികവും നടന്നത്. ഏകദേശം 30 ലക്ഷം പേരാണ് സ്റ്റീം സ്റ്റോറിൽ നിന്നും ഗെയിം ഡൗൺലോഡ് ചെയ്തത്. സ്റ്റീം ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളിച്ച ഗെയിമുകളിൽ ഒന്നായി ഇതോടെ ഈ മിലിറ്ററി ഗെയിം മാറിയിട്ടുണ്ട്. ഇഎ സ്പോർട്സ് എഫ്സി 26സെപ്റ്റംബർ 26 നാണ് ഇഎ അവരുടെ ജനപ്രിയ ഫുട്ബോൾ വീഡിയോ ഗെയിമായ ഇഎ സ്പോർട്സ് എഫ്സി 26 പുറത്തിറക്കിയത്. പിസി, പ്ലേസ്റ്റേഷൻ, എക്സ്ബോക്സ്, നിൻടെൻഡോ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ച ഗെയിം ഇതുവരെ 7.7 ദശലക്ഷം കോപ്പികളാണ് വിറ്റഴിച്ചത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ മോൺസ്റ്റർ ഹണ്ടർ വൈൽഡ്സും അടുത്തിടെ പുറത്തിറങ്ങിയ ബോർഡർലാൻഡ്സ് 4 മാണ് വിൽപ്പന ചാർട്ടിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇപ്പോ‍ഴുള്ള മറ്റ് വീഡിയോ ഗെയിമുകൾ.The post ലോഞ്ച് ചെയ്ത് അഞ്ച് ദിവസം കൊണ്ട് വിറ്റത് 7 മില്യൺ കോപ്പികൾ, പോക്കറ്റിലാക്കിയത് 3000 കോടി; ട്രെൻഡായി ബാറ്റിൽഫീൽഡ് 6 appeared first on Kairali News | Kairali News Live.