ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളുമായിരുന്ന പര്‍വേസ് റസൂല്‍. ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യക്കായി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായിരുന്ന 36കാരനായ പര്‍വേസ് രണ്ടു രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2014ൽ ഒരു ഏകദിനത്തിലും 2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലുമാണ് പർവേസ് രാജ്യത്തിന് വേണ്ടി കുപ്പായമണിഞ്ഞത്.പുണെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഐപിഎല്ലിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ദേശീയ ടീമിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും അവസരം ഇല്ലാതായതോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം റസൂല്‍ ബിസിസിഐയെ അറിയിച്ചത്.17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 352 വിക്കറ്റുകളും 5648 റണ്‍സും ആണ് ഇദ്ദേഹം നേടിയത്. 2013-2014 സീസണിലും 2017-18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് ട്രോഫിയും പർവേസ് റസൂലിന് ലഭിച്ചിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന താരമായിട്ടും കരിയറിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് റസൂല്‍ ഇന്ത്യയ്ക്കുവേണ്ടി താരത്തിന് കളിക്കാനായത്.ALSO READ: ദേശീയ സീനിയർ വനിതാ ട്വൻ്റി ടൂർണ്ണമെൻ്റ്: ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍ഇതിനിടെ സമീപകാലത്ത് റസൂലും ജമ്മു കശ്മീര്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഭിന്നതകാരണം താരത്തെ ജമ്മു കശ്മീര്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനാൽ താരം ഇന്ത്യൻ ക്രിക്കറ്റ് വിട്ട് ശ്രീലങ്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ഇവിടെ ജൂനിയര്‍ താരങ്ങളുടെ പരിശീലകനായും തിളങ്ങി. 2017-2018 സീസണില്‍ ജമ്മു കശ്മീര്‍ മുന്‍ താരവും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ മിഥുന്‍ മന്‍ഹാസുമായുള്ള അഭിപ്രായ ഭിന്നതകളാണ് റസൂലിനെ കശ്മീര്‍ ടീമില്‍ നിന്ന് പുറത്താകലിന് കാരണമായത്.The post ജമ്മു കശ്മീരിൽനിന്ന് ഇന്ത്യയ്ക്കായി കളിച്ച ആദ്യ താരം, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടർ; വിരമിക്കൽ പ്രഖ്യാപിച്ച് പര്വേസ് റസൂല് appeared first on Kairali News | Kairali News Live.