വർഗ്ഗീയതയെ പ്രതിരോധിക്കാൻ വിശ്വാസി സമൂഹം ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ. ഭൂരിപക്ഷ വർഗ്ഗീയതയായാലും ന്യൂനപക്ഷ വർഗ്ഗീയതയായാലും രണ്ടിനെയും പ്രതിരോധിച്ചുകൊണ്ട് മതനിരപേക്ഷ ഉള്ളടക്കത്തെ, ജനാധിപത്യ മൂല്യങ്ങളെ, ഫെഡറൽ സംവിധാനത്തെ, ഇന്നത്തെ പോലെയെങ്കിലുമുള്ള പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ എന്നിവയെല്ലാം നിലനിർത്താനുള്ള പ്രതിരോധം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുകൊണ്ട് മുന്നോട്ട് നയിക്കാൻ സാധിക്കണം.ലോകമാകെ സാമ്രാജ്യത്വ തീവ്ര വലതുപക്ഷ ശക്തികൾക്ക് മുൻകി ലഭിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ തീവ്ര വലതുപക്ഷത്തിന്റെ പ്രീതി എന്ന നിലയിൽ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ അജണ്ട വെച്ചുകൊണ്ട് ആർഎസ്എസിന്റെ നൂറാം വാർഷികം ആചരിക്കുന്ന 2025ൽ ഈ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് ആർഎസ്എസും സംഘപരിവാറും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള പ്രകോപനപരമായിട്ടുള്ള വർഗീയ ധ്രുവീകരണ പ്രക്രിയ ഇന്ത്യയിൽ ഉടനീളം തുടരുകയാണ്. വർഗ്ഗീയത എല്ലാ സംസ്കൃത സമൂഹത്തെയും അതിന്റെ രീതികളെയും ഉൽപ്പന്നങ്ങളെയും തകർക്കുന്ന ആറുപിരിപ്പൻ നിലപാടും സമീപനവുമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സൈനിക വിഭാഗം നിയന്ത്രിക്കുന്നു.ALSO READ: കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട പാർട്ടിയാണ് സിപിഐഎം: മുഖ്യമന്ത്രി പിണറായി വിജയൻഭരണകൂടത്തിന്റെ പിൻബലത്തോടെ ഭരണഘടനയുടെ തന്നെ ഭാഗമായിട്ടുള്ളതും സ്വതന്ത്രമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടതുമായ ഭരണഘടനാ സ്ഥാപനങ്ങളെ പോലും അർത്ഥസൈനിക വിഭാഗം ചോൽപ്പടിക്ക് നിർത്തിക്കൊണ്ട് ‘നവഭാസത്തിലേക്കുള്ള’ യാത്ര നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതിരോധ സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭരണഘടന തന്നെ മാറ്റി, മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി, ചാതുർവർണ്യ വ്യവസ്ഥയുടെ എല്ലാ വ്യവസ്ഥകളെയും ഉൾച്ചേർത്തുകൊണ്ട് ഒരു പുതിയ ഭരണഘടന ഉണ്ടാക്കി ഈ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുമെന്നുള്ള പ്രഖ്യാപനം ആർഎസ്എസും സംഘപരിവാർ വിഭാഗങ്ങളും അതിൻ്റെ രാഷ്ട്രീയ നേതൃത്വമായ ബിജെപിയും നടത്തുകയാണ്. ഇതിനെ പ്രതിരോധിച്ചുകൊണ്ടല്ലാതെ ഇന്നത്തെ ഇന്ത്യയെ നിലനിർത്താൻ സാധിക്കുകയില്ല.ഈ സാമാന്യ ധാരണ ഇന്ത്യൻ ജനത കൈകാര്യം ചെയ്തു എന്നതിൻ്റെ തെളിവാണ് 18-ാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടം. ഭരണഘടന മാറ്റം ചെയ്യാനുള്ള ഭൂരിപക്ഷമോ (430 സീറ്റ്) ഒറ്റക്കുള്ള ഭരണത്തിനുള്ള ഭൂരിപക്ഷമോ ലഭിക്കാൻ വേണ്ടി ആവശ്യപ്പെട്ടിട്ടും, അതിനു മുന്നോടിയായി രാമക്ഷേത്ര നിർമ്മിതിയും അയോധ്യ നഗര സംവിധാനവും എല്ലാം രൂപപ്പെടുത്തിയിട്ടും, അവർക്ക് അത് ലഭിച്ചില്ല. സ്വന്തം ഭൂരിപക്ഷം പോലും ലഭിക്കാത്ത കൂട്ടുകക്ഷി ഗവൺമെന്റിലേക്ക് പോകേണ്ടുന്ന ഒരു ചിത്രം ഉണ്ടായത് ഇന്ത്യൻ ജനതയുടെ വർഗീയതയോടുള്ള കരുതൽ കാരണമാണ് എന്ന കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമെന്നും എം. വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.The post ‘വിശ്വാസികളെ ചേർത്തു നിർത്തി വർഗ്ഗീയതയ്ക്കെതിരെ പൊരുതും, മതരാഷ്ട്ര പ്രഖ്യാപന ശ്രമങ്ങളെ ചെറുക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.