കോഴിക്കോട് രാമനാട്ടുകരയിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെ അപകടം. ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തസ്ലീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ALSO READ; കലിയടങ്ങാതെ.. ഗാസയിൽ വെടിനിർത്തലിന് ശേഷവും കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് 97 പലസ്തീനികൾUPDATING…The post രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.