ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗ് സ്കൂളുകളുടെ കഴുത്തറപ്പൻ ഫീസ് കണ്ട് മടിച്ചുനിൽക്കുന്നവരാണെങ്കിൽ ഇതാ ഒരു സുവർണാവസരം. കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിംഗ് സ്കൂളുകളിലൂടെ മിതമായ നിരക്കിൽ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായാണ് പരിശീലനം. എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ഫീസിളവും ലഭിക്കും. ALSO READ: വീണ്ടും ചരിത്രം കുറിച്ച് കെ എസ് ആർ ടി സി; ടിക്കറ്റ് വരുമാനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ നേടിഹെവി മൊട്ടോർ വെഹിക്കിൾ പരിശീലനത്തിന് ജനനൽ കാറ്റഗറിയിലുള്ളവർക്ക് ₹9000 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ₹7200 രൂപയുമാണ് ഫീസ്. കാർ പരിശീലനത്തിന് ₹9000 ,₹7200 , ഇരുചക്രവാഹന പരിശീലനത്തിന് ₹3500 ,₹2800 , കാർ + ഇരുചക്രവാഹനത്തിന് ₹11000 , ₹8800 എന്നിങ്ങനെയാണ് യഥാക്രമം ജനനൽ , എസ് സി, എസ് ടി വിഭാഗങ്ങളിലുള്ള ഫീസ്.ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയവർക്കുള്ള പ്രായോഗിക പരിശീലനവും ലഭ്യമാണ്. താഴെ നൽകിയിരുന്നതാണ് അതിൻ്റെ ഫീസ് ഘടന.ഹെവി മൊട്ടോർ വെഹിക്കിൾ റോഡ് ഫ്രാക്ടീസ് – കിലോമീറ്ററിന് ₹100, കുറഞ്ഞത് ₹5000കാർ റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500ഇരുചക്രവാഹനം റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500ALSO READ: വിമാനമല്ല ബസ് തന്നെ!! KSRTC ‘ബിസിനസ് ക്ലാസ്’ ബസ് വരുന്നു; ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസുംവിശദ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന കെഎസ്ആർടിസിയുടെ വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.തിരുവനന്തപുരം – 9447570055ആറ്റിങ്ങൽ – 9847286210വിതുര – 9400745989കാട്ടാക്കട – 8547191031പൂവാർ – 8921495765പാറശ്ശാല – 9400592159ചാത്തന്നൂർ – 9947732045ചടയമംഗലം – 9895579746ചാലക്കുടി – 9633979681റീജിയണൽ വർക്ക്ഷോപ്പ് എടപ്പാൾ – 9847067411നിലമ്പൂർ – 9496840934മാനന്തവാടി – 9539045809പൊന്നാനി – 8089860650ചിറ്റൂർ – 9048096384പയ്യന്നൂർ – 9847067411റീജിയണൽ വർക്ക്ഷോപ്പ് മാവേലിക്കര – 8547763418എടത്വ – 8848146527വെള്ളനാട് – 9846457875The post ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹമുണ്ടോ ? ഇങ്ങ് പോര്; കെഎസ്ആർടിസി പഠിപ്പിച്ചുതരും മറ്റ് ഡ്രൈവിംഗ് സ്കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ appeared first on Kairali News | Kairali News Live.