മനാമ: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുസ്തകം ‘പറഞ്ഞാലും തീരാത്ത കഥകള്‍’ ബഹ്റൈനില്‍ പ്രകാശനം ചെയ്തു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.മാധ്യമ പ്രവര്‍ത്തകയും റേഡിയോ അവതാരകയുമായ രാജി ഉണ്ണികൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. സംവിധായകന്‍ ഹരിഹരന്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സമാജം ബാബുരാജന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്തു. കഥകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ‘പറഞ്ഞാലും തീരാത്ത കഥകള്‍’ എന്ന പുസ്തകം.സോമന്‍ ബേബി, ഡോ. ബാബു രാമചന്ദ്രന്‍, പ്രദീപ് പുറവങ്കര, പ്രേംജിത്ത്, പ്രദീപ് പത്തേരി, മോഹിനി തോമസ്, പ്രശാന്ത്, ആശാ രാജീവ്, ബാലചന്ദ്രന്‍ കൊന്നക്കാട്, കൃഷ്ണകുമാര്‍ പയ്യന്നൂര്‍, പ്രവീണ വിമല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അജിത് നായര്‍ മറുപടി പ്രസംഗം നടത്തി. The post സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുസ്തകം ബഹ്റൈനില് പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.