ദുർ​ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര: ഹൈദരാബാദിൽ പള്ളികൾ വെള്ളത്തുണികൊണ്ട് മറച്ചു

Wait 5 sec.

ഹൈദരാബാദ് | ദുർ​ഗാ വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോഷയാത്ര കടന്നുപോയ പാതകളിലെ പള്ളികൾ അധികൃതർ വെള്ളത്തുണികൊണ്ട് മറച്ചു. അഫ്സൽ​ഗഞ്ച്, പത്തർ​ഗട്ടി, സിദ്ദിയാംബർ ബസാർ, മൊഅസ്സം ജാഹി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികൾ മറച്ചത്. ഘോഷയാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയായിരുന്നു ദുർഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തിയിരുന്നു. ഈ വർഷം പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 200 വിഗ്രഹങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷാ ചുമതലയ്ക്കായി കൂടുതൽ പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി കഴിഞ്ഞ സെപ്റ്റംബറിലും പള്ളികൾ മൂടിയിരുന്നു. കഴിഞ്ഞ വർഷത്തെ രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായും ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറച്ചിരുന്നു.