സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം…

Wait 5 sec.

ജെൻസികളുടെ ഇഷ്ട ആപ്ലിക്കേഷനായ സ്നാപ്ചാറ്റില്‍ പുതിയ അപ്ഡേഷൻ വരുന്നു. ക‍ഴിഞ്ഞ പന്ത്രണ്ടുവർഷമായി ‘മെമ്മറീസ്’ എന്നുള്ള ഫീച്ചറിന് ഇനി വില നല്‍കേണ്ടി വരും. ഇതോടുകൂടി അണ്‍ലിമിറ്റഡ് മെമ്മറീസ് ആക്സസ് ലഭിക്കില്ല. ഇനി മുതല്‍ ഉപയോക്താക്കൾക്ക് അഞ്ച് ജി ബി വരെ മാത്രം സൗജന്യമായി സ്റ്റോറേജ് ലഭിക്കുന്നതായിരുിക്കും. അതിന് മീതെയുള്ള ഫയലുകൾ സൂക്ഷിക്കണമെങ്കില്‍ സ്നാപ്ചാറ്റ് സ്റ്റോറേജ് പ്ലാൻസിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും. ഗൂഗിള്‍ ക്ലൗഡ്, ഐ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ എടുക്കേണ്ടിവരും. ആഗോളതലത്തില്‍ കമ്പനി ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതായിരിക്കും.സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന് മുന്നേ സേവ് ചെയ്യാനുള്ള എളുപ്പവ‍ഴി നിങ്ങൾക്ക് നിറയെ ഫോട്ടോയും വീഡിയോയുമുണ്ടെങ്കിൽ ഈ പ്രക്രിയയ്ക്ക് കുറച്ചൊക്കെ സമയം വേണ്ടിവരും. ആദ്യം തന്നെ ക്യാമറ റോളിലേക്ക് നേരിട്ട് മെമ്മറീസ് ഡൗണ്‍ലോഡ് ചെയ്യുക. ഒരു സമയം പരമാവധി 100 ഫോട്ടോ/വീഡിയോ മാത്രമേ, സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കൂ. അതിനാൽ, എത്ര ഫോട്ടോയുണ്ടോ നിങ്ങള്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. മെമ്മറീസ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാംസ്നാപ്ചാറ്റില്‍ ക്യാമറ ബട്ടണിൻ്റെ സമീപത്തുള്ള “മെമ്മറീസ്” എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.സ്ക്രീൻ്റെ മുകളിലെ “സെലക്ട്” ഓപ്ഷൻ ടാപ്പ് ചെയ്ത്, നൂറ് ഫോട്ടോ/വീഡിയോ തിരഞ്ഞെടുക്കുക.താഴെയുള്ള “ഷെയര്‍” ഐക്കൺ ക്ലിക്കുചെയ്യുക.പിന്നീട് “ഡൗണ്‍ലോഡ്” ഓപ്ഷൻ തിരഞ്ഞെടുക്കുക.ഇനി സെലക്ട് ചെയ്ത ഫയലുകൾ ക്യാമറ റോളിലേക്ക് സേവ് ചെയ്യുക.മെമ്മറീസ് സ്റ്റോറേജ് പ്ലാൻ നിരക്കുകള്‍ സ്നാപ്ചാറ്റ് പുതിയ മൂന്ന് സ്‌റ്റോറേജ് പ്ലാനുകളാണ് അവതരിപ്പിച്ചത്.പ്ലാൻസ്റ്റോറേജ്വില (USD)വില (INR ഏകദേശം)പ്ലാൻ 1100 ജിബി$1.99/ മാസം165 രൂപപ്ലാൻ 2256 ജിബി$3.99/ മാസം330 രൂപപ്ലാൻ 35 ടിഗാ ബൈറ്റ്$15.99/ മാസം1400 രൂപഇപ്പോൾ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നവർക്ക് 5 ജിബിയിൽ കൂടുതലുള്ള മെമ്മറീസ് 12 മാസം താത്ക്കാലികമായി സൂക്ഷിക്കാൻ സ്നാപ്ചാറ്റ് സഹായിക്കും. അതിന് ശേഷം പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാതിരുന്നാൽ അതിൽ നിന്നുള്ള ഡാറ്റ മെമ്മറീസ് ടാബില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്നതായിരിക്കും.The post സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം… appeared first on Kairali News | Kairali News Live.