ആലപ്പുഴ | ദേവസ്വം ബോര്‍ഡ് ഉടച്ചുവാര്‍ക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല തട്ടിപ്പിനെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംവിധാനം വേണം.തട്ടിപ്പുകള്‍ കണ്ടെത്തിയത് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ കാലത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു.