ഉത്തർപ്രദേശ് ഫറൂഖാബാദിലെ കോച്ചിംഗ് സെൻ്ററിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്. കദ്രി ഗേറ്റ് പ്രദേശത്ത് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്നും കെട്ടിടത്തിൻ്റെ ബേസ്മെൻ്റിലുള്ള സെപ്റ്റിക് ടാങ്കിൽ മീഥെയ്ൻ വാതകമുണ്ടായതാണ് അപകട കാരണമെന്നും പൊലീസ് പറഞ്ഞു.ഫീൽഡ് യൂണിറ്റുകളും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. ബേസ്മെൻ്റിലുള്ള സെപ്റ്റിക് ടാങ്കില്‍ മീഥേൻ അടിഞ്ഞുകൂടിയതുകൊണ്ടാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണ്. വിശദമായ അന്വേഷണം നടക്കുകയാണഎന്ന് ഫറൂഖാബാദ് പൊലീസ് സൂപ്രണ്ട് ആരതി സിംഗ് പറഞ്ഞു.ALSO READ: 5 കോടി വിലമതിക്കുന്ന വീടുകള്‍ , എഐ സ്റ്റാര്‍ട്ടപ്പിൻ്റെ നിക്ഷേപകനും: ഓട്ടോക്കാരൻ്റെ വരുമാനത്തെക്കുറിച്ചുള്ള ബെംഗളൂരു യുവാവിൻ്റെ പോസ്റ്റ് വൈറല്‍സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കുകയാണെന്നും സിറ്റി മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അശുതോഷ് കുമാർ ദ്വിവേദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും കൂടുതൽ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മനസ്സിലാകുകയുള്ളെന്ന് പൊലീസ് പറഞ്ഞു. The post ഫറൂഖാബാദ് കോച്ചിംഗ് സെൻ്ററിൽ സ്ഫോടനം: രണ്ട് പേര് മരിച്ചു appeared first on Kairali News | Kairali News Live.