കോഴിക്കോട്: ‘മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ഒരു ചുവട് ‘ എന്ന സന്ദേശവുമായി ചെറുകുളത്തെ ബദിരൂർ മുഴുവനാളുകളും അവയവദാനം ചെയ്യുന്ന ഗ്രാമം ആകാൻ തയ്യാറെടുക്കുന്നു. കക്കോടി പഞ്ചായത്തിൽ വെസ്റ്റ് ബദിരൂരിലെ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചത്.ആദ്യഘട്ടമായി പ്രദേശത്തെ വനിതകളടക്കം 24 പേർ സ്വന്തം ശരീരം മരണാനന്തരം ദാനം ചെയ്യാൻ സന്നദ്ധരായി. നൂറോളം പേർ വിവിധ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പുവച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അവയവദാനത്തെപ്പറ്റിയുള്ള ബോധവത്കരണവും കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഷീബ ഉദ്ഘാടനം ചെയ്തു.Also Read: വർണോത്സവം 2025: തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം ബുധനാഴ്ച കൊടിയേറുംകോഴിക്കോട് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. അപ്‌സര എം പി, നെഫ്റോളജി വിഭാഗം അസി.പ്രൊഫസർ ഡോ.ബിനോജ് പനേക്കാട്ടിൽ എന്നിവർ ബോവത്കരണ ക്ലാസ് നയിച്ചു. പ്രമുഖ മെൻ്റലിസ്റ്റ് അരുൺ ലാലിൻ്റെ ചാറ്റ് വിത് മൈൻ്റ് ഷോയും നടന്നു.Also Read: വന്ന വെയിലൊക്കെ ഇപ്പോൾ മായും; സംസ്ഥാനത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട്കക്കോടി പഞ്ചായത്ത് വാർഡ് അംഗം എൻ പ്രമീള, സൊസൈറ്റി വനിതാ വേദി സെക്രട്ടറി ജിസ്‌ന വി, സൊസൈറ്റി സെക്രട്ടറി സുജിഷ് വി എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻ്റ് പ്രകാശൻ പൂതലേടത്ത് അധ്യക്ഷത വഹിച്ചു.The post മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ചുവടുവെയ്പുമായി ഒരു ഗ്രാമം appeared first on Kairali News | Kairali News Live.