പേവിഷബാധയേറ്റു മരണം; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ പരാതി

Wait 5 sec.

പത്തനംതിട്ട | വീട്ടമ്മ പേവിഷബാധയേറ്റു മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) മരണപ്പെട്ട സംഭവത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.ആശുപത്രിയില്‍ നിന്ന് വേണ്ടത്ര പരിചരണം കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മുറിവുകള്‍ സോപ്പു വെള്ളത്തില്‍ കഴുകുകയോ, കഴുകാന്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല. ആറ് മുറിവുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ആദ്യ ദിവസം കുത്തിവെപ്പ് എടുത്തത്. പിറ്റേന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബാക്കി മുറിവുകളില്‍ കുത്തിവെപ്പ് എടുത്തതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി.കഴിഞ്ഞമാസം ആദ്യ വാരത്തിലാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായ ആക്രമിച്ചപ്പോള്‍ കൃഷ്ണമ്മ നിലത്തുവീഴുകയും തുടര്‍ന്ന് മുഖത്ത് കടിയേല്‍ക്കുകയുമായിരുന്നു.