ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതില്‍ രോഹിത് ശര്‍മ്മക്ക് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ എക്ക് വേണ്ടി കളിക്കാനുള്ള അജിത് അഗാര്‍ക്കറുടെ ക്ഷണം രോഹിത് നിരസിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലാണ് നായകസ്ഥാനത്തേക്ക് എത്തിയത്. അതേസമയം ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമില്‍ തുടരും.38 കാരനായ രോഹിത് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ മികച്ച വിജയങ്ങളിലേക്ക് നയിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ രോഹിത് ശര്‍മ്മ കളിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് രോഹിത് ശര്‍മ്മയെ കാണുന്നത്.2024 ലെ ഐസിസി ടി20 ലോകകപ്പിലും പിന്നീട് 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്കായി വിജയ കൊടിപ്പാറിച്ചത് രോഹിത്തായിരുന്നു.ഇന്ത്യന്‍ മാനേജ്മെന്റില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്വരാനിരിക്കുന്ന ലോകകപ്പിലേക്ക് രോഹിതിനെ പരിഗണിക്കാന്‍ സാധ്യതയില്ല.Also read – 50 ഓവർ ക്രിക്കറ്റിൽ ആദ്യ ‘ട്രിപ്പിൾ സെഞ്ചറി; അടിച്ചുകൂട്ടിയത് 35 സിക്സറുകൾ; ഓസീസിനായി ചരിത്രം രചിച്ച് ഇന്ത്യൻ വംശജൻ ഹർജാസ് സിങ്അടുത്ത കാലം വരെ ഇന്ത്യയ്ക്ക് മൂന്ന് ഫോര്‍മാറ്റുകളിലായി മൂന്ന് ക്യാപ്റ്റന്മാരുണ്ടായിരുന്നു, എന്നാല്‍ ഇനി ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്ലും ടി20യില്‍ സൂര്യകുമാര്‍ യാദവും മാത്രമെ ഉണ്ടാവുകയുള്ളു എന്ന്ടീം പ്രഖ്യാപന പത്രസമ്മേളനത്തില്‍ അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം 2027 ലോകകപ്പില്‍ വിരാടും രോഹിതും കളിക്കാന്‍ സാധ്യതയില്ലെന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ഗില്ലിനെപ്പോലുള്ള യുവ നേതാക്കള്‍ എത്തണമെന്നും ക്രിക്കറ്റ് പ്രെഡിക്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് ഗോവര്‍ പറഞ്ഞു. സെലക്ടര്‍മാരുടെ തീരുമാനമാണ് ഇത്. ഗില്ലിനെ ക്യാപ്റ്റനാക്കുന്നത് ഭാവിയിലേക്കുള്ള ഒരു നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post ഏകദിന ക്യാപറ്റന് സ്ഥാനത്ത് നിന്ന് മാറ്റിയതില് രോഹിത് ശര്മ്മ കലിപ്പിൽ; ഇന്ത്യ എ മത്സരങ്ങള് കളിക്കാനുള്ള അജിത് അഗാര്ക്കറുടെ ക്ഷണം നിരസിച്ചു appeared first on Kairali News | Kairali News Live.