ഏറ്റവും എക്സ്പെൻസീവ് സിറ്റിയാണ് ബെംഗളൂരു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ ബെംഗളൂരുവില്‍ താമസിക്കുന്നുണ്ട്. ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണ് ഏറ്റവും കൂടുതലുള്ളത്. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു യുവാവ് പങ്കുവെച്ച പോസ്റ്റിപ്പോള്‍ വൈറലായിരിക്കുകയാണ്. താൻ യാത്ര ചെയ്ത ഓട്ടോക്കാരൻ പങ്കുവെച്ച കാര്യമാണ് വൈറലായിരിക്കുന്നത്.ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സ്വന്തമായി 4-5 കോടി വിലമതിക്കുന്ന വീടുണ്ടെന്നും പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആകാശ് ആനന്ദാനി എന്നയാൾ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു. ഈ വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നതിനാല്‍ അദ്ദേഹം പറയുന്നു. കൂടാതെ ഒരു എഐ സ്റ്റാർട്ടപ്പില്‍ നിക്ഷേപം നടത്തിയെന്നും പറഞ്ഞു.Bangalore is fucking crazy the auto wala bhaiya said he has 2 houses worth 4-5 crs both on rent earns close to 2-3 lakhs per month , and is a startup founder / investor in a ai based startup bruh — Akash Anandani (@Kashh56) October 4, 2025 ALSO READ: ‘സിറിഞ്ച് പ്രാങ്ക്’ പൊല്ലാപ്പായി: പ്രശസ്ത ഫ്രഞ്ച് ഇൻഫ്ലുവൻസര്‍ ജയിലിലായിആനന്ദിൻ്റെ പോസ്റ്റ് ഇങ്ങനെ“ബെംഗളൂരു വളരെ വിചിത്രമായ നഗരമാണ്. ഓട്ടോക്കാരനായ ഭയ്യക്ക് രണ്ട് വീടുകളുണ്ട്. 4 -5 കോടി വിലമതിക്കുന്നതാണ്. രണ്ട് വീടുകളും വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാല്‍ മാസം രണ്ട്- മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൂടാതെ, ഒരു എഐ സ്റ്റാര്‍ട്ടപ്പിൻ്റെ സ്ഥാപകനും ഇൻവെസ്റ്ററുമാണ്.”ഈ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ വൈറലായി. നിരവധി പേരാണ് കമൻ്റുമായി രംഗത്തെത്തിയത്. ചിലര്‍ സംശയത്തോടുകൂടി ഇയാളുടെ പോസ്റ്റിന് കമൻ്റിട്ടു. ആനന്ദ് കള്ളം പറയുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഇതിനും ട്വീറ്റ് ചെയ്തയാള്‍ മറുപടി നല്‍കി. ഡ്രൈവറുടെ കൈയ്യിലെ ആപ്പിള്‍ വാച്ചും എയര്‍ പോഡും കണ്ടതിന് പിന്നാലെയാണ് താൻ സംശയത്തോട് ഇക്കാര്യം ചോദിച്ചതെന്ന് ആനന്ദ് പറഞ്ഞു.The post 5 കോടി വിലമതിക്കുന്ന വീടുകള് , എഐ സ്റ്റാര്ട്ടപ്പിൻ്റെ നിക്ഷേപകനും: ഓട്ടോക്കാരൻ്റെ വരുമാനത്തെക്കുറിച്ചുള്ള ബെംഗളൂരു യുവാവിൻ്റെ പോസ്റ്റ് വൈറല് appeared first on Kairali News | Kairali News Live.