വെജ് സ്റ്റ്യൂ ഉണ്ടാക്കാൻ ഇനി എളുപ്പം; ഇങ്ങനെ പരീക്ഷിക്കൂ

Wait 5 sec.

വെജ് സ്റ്റ്യൂ ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല. വളരെ എളുപ്പത്തിൽ വെജ് സ്റ്റ്യൂ ഇങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇഷ്ടാനുസരണം പച്ചക്കറികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ചപ്പാത്തിയുടെയും, അപ്പത്തിന്റെയും, ദോശയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റുന്ന വെജ് സ്റ്റ്യൂ ഏങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:ഉരുള കിഴങ്ങ് – 2 എണ്ണംബീൻസ് – 3 എണ്ണംക്യാരറ്റ് – 1 എണ്ണംഗ്രീൻ പീസ് – കാൽ കപ്പ്സവാള – ഒരെണ്ണംതേങ്ങാ പാൽ – രണ്ടാം പാൽ – ( 2 കപ്പ് )തേങ്ങാ പാൽ – ഒന്നാം പാൽ – ( 1 കപ്പ് )പച്ചമുളക് – 2 എണ്ണംകുരുമുളക് പൊടി – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്ഗരം മസാല – ആവശ്യത്തിന്Also read: ബിരിയാണിക്കൊപ്പം ഹോട്ടലിൽ കിട്ടുന്ന മല്ലിയില ചമ്മന്തി ഉണ്ടാക്കിയാലോ?ഉണ്ടാക്കുന്ന വിധം :എല്ലാ പച്ചക്കറികളും ഒരേ വലുപ്പത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു കുക്കറിൽ എല്ലാ പച്ചക്കറിയും തേങ്ങയുടെ രണ്ടാം പാലും, ഉപ്പും ചേർത്ത് രണ്ട് വിസിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് വഴറ്റുക. അതിലേക്ക് വേവിച്ച വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒന്നാം പാലും ഗരം മസാലയും ചേർത്ത് ഇറക്കി വിളമ്പാം.The post വെജ് സ്റ്റ്യൂ ഉണ്ടാക്കാൻ ഇനി എളുപ്പം; ഇങ്ങനെ പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.