ന്യൂഡല്‍ഹി | മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണനക്കെടുക്കും. ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ്, ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ തുടങ്ങിയവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്റെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി കോടികള്‍ കൈപ്പറ്റിയെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം