‘സിനിമയെ വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിൽ, അടുത്ത ജോർജ് സാർ’; ‘കാന്താര’യിലെ ഹരിപ്രശാന്തിനെ പ്രശംസിച്ച് പോസ്റ്റ്

Wait 5 sec.

മലയാള സിനിമയിലും കന്നഡ സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടുകയാണ് നടൻ ഹരിപ്രശാന്ത് എം.ജി. മലയാളികൾക്ക് താരം സുപരിചിതനാണ്. ‘ആട് 2’ ൽ ചെകുത്താൻ ലാസർ, ‘ചുരുളി’യിലെ കൊടകൻ എന്നീ വേഷങ്ങൾ മലയാളികളും ഏറ്റെടുത്തത്തതാണ്. ഇപ്പോഴിതാ ‘അടുത്ത ജോർജ് സാർ’ എന്ന വിശേഷണം ആണ് താരത്തിന് എഴുത്തുകാരനായും മുതിർന്ന മാധ്യമപ്രവർത്തകനും ആയ രാമചന്ദ്രൻ നൽകിയിരിക്കുന്നത്. സിനിമയെ വെല്ലുന്ന അനുഭവങ്ങൾ അദ്ദേഹത്തിന് ജീവിതത്തിൽ ഉണ്ടെന്നും മണ്ണിന്റെ മക്കൾ വാദം ഇഷ്ടപ്പെടുന്നതിനാൽ അദ്ദേഹത്തിന് വലിയ ചിത്രങ്ങളും ഉഗ്രൻ വേഷങ്ങളും ആശംസിക്കുന്നു എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപംഅടുത്ത ജോർജ് സാർപുതിയ ‘കാന്താര’യിൽ ജയറാമിന്റെ അച്ഛനായി അഥവാ രാജശേഖരയുടെ അച്ഛൻ വിജയേന്ദ്ര രാജാവായി അഭിനയിച്ച ഹരിപ്രശാന്ത് എം ജി എന്റെ നാടായ തൃപ്പൂണിത്തുറയിൽ നിന്നുള്ളയാളാണ്.‘ആട് 2’ ൽ ചെകുത്താൻ ലാസർ, ‘ചുരുളി’യിലെ കൊടകൻ എന്നിവ ശ്രദ്ധേയ വേഷങ്ങൾ. സുഹൃത്ത് ജോർജ് സെബാസ്റ്റ്യൻ നിർമിച്ച ‘ലാസ്റ്റ് സപ്പറി’ൽ തുടക്കം. എം ജി മേനോൻ, മല്ലിക തമ്പുരാൻ എന്നിവരുടെ മകൻ.ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ആറടി നാലിഞ്ച്, എം ബി എ. 1978 ൽ ജനനം. സിനിമയെ വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലുണ്ട്.മണ്ണിന്റെ മക്കൾ വാദം ഇഷ്ടപ്പെടുന്നതിനാൽ ഞാൻ അദ്ദേഹത്തിന് വലിയ ചിത്രങ്ങളും ഉഗ്രൻ വേഷങ്ങളും ആശംസിക്കുന്നു.The actor Prashanth MG, who portrayed the role of King Vijayendra in Kantara Chapter 1, belongs to my native city Tripunithura in Kerala. I wish him big roles in epoch making films.ALSO READ: ‘ജെട്ടി മാമാ….. ഞാൻ ഞെട്ടി മാമാ…’; ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചെന്ന സാബു ജേക്കബിന്റെ ആരോപണങ്ങളിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍ എംഎൽഎലിജോ ജോസ് പെല്ലിശ്ശേരിയുടെ മെഗാസ്റ്റാർ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ൽ അദ്ദേഹം അവതരിപ്പിച്ച കേളു മല്ലൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും സിനിമയിലുടനീളം സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് വിജയേന്ദ്ര. ലോകമെമ്പാടും ‘കാന്താര’ ഒരു ലഹരിയായി മാറിക്കൊണ്ടിരിക്കുമ്പോൾ ആ വിജയത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.The post ‘സിനിമയെ വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിൽ, അടുത്ത ജോർജ് സാർ’; ‘കാന്താര’യിലെ ഹരിപ്രശാന്തിനെ പ്രശംസിച്ച് പോസ്റ്റ് appeared first on Kairali News | Kairali News Live.