സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ ഒത്തുകൂടി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താരങ്ങൾ ഒത്തുകൂടിയത്. ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുഷ്ബു, റഹ്മാന്‍, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം 31 താരങ്ങളാണ് ഒത്തുകൂടലിന് എത്തിയത്. ചെന്നൈയിലായിരുന്നു ഒത്തുകൂടൽ സംഘടിപ്പിച്ചത്.ഇത്തവണ പുലി തീമിലുളള വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങൾ എത്തിയത്. ഒത്തുചേരലിന് ചുക്കാന്‍ പിടിച്ചത് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ്. എന്നാൽ ആശയം ലിസിയുടേതാണ്. ഒരുപാട് താരങ്ങൾ ഒത്തുകൂടലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.Also read: ‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽഒത്തുചേരലിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടിയും സംവിധായികയുമായ രേവതി പങ്കുവച്ച കുറിപ്പ് വൈറലായി. ഫോട്ടോ പങ്കുവെച്ചതിനോടൊപ്പം താരം ‘എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ. 12 വർഷത്തിലേറെയായി കണ്ടുമുട്ടൽ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവർത്തിച്ച ലിസി, സുഹാസിനി, പൂർണ്ണിമ, രാജ്കുമാർ, ഖുശ്ബു എന്നിവർക്ക് നന്ദി. ക്ലാസ് ഓഫ് 80’സ് റോക്ക്സ്’ എന്നും കുറിച്ചിട്ടുണ്ട്.The post ക്ലാസ് ഓഫ് 80’സ് റോക്ക്സ്’; എൺപതുകളിലെ താരങ്ങൾ ഒത്തുകൂടി; ചിത്രങ്ങൾ വൈറൽ appeared first on Kairali News | Kairali News Live.