ഒരു ജോലി നോക്കുകയാണോ ? എങ്കില്‍ ഇത് ഗോള്‍ഡന്‍ ചാന്‍സ് ! ഇപ്പോള്‍ അപേക്ഷിച്ച് നോക്കൂ

Wait 5 sec.

ഒരു ജോലി നോക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നല്ല ജോലിക്കായി ഇനി അന്വേഷിച്ച് നടക്കേണ്ട. തൊ‍ഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളില്‍ കരാര്‍ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പ്രോജക്ട് സയന്റിസ്റ്റ് (സ്‌പേസ് ടെക്‌നോളജി), പ്രോഗ്രാമര്‍, സിസ്റ്റം മാനേജര്‍/ അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ സയന്റിസ്റ്റ്, ക്ലൗഡ് എന്‍ജിനിയര്‍, യു.ഐ/ യു.എക്‌സ് ഡിസൈനര്‍ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പാനല്‍ തയ്യാറാക്കുന്നത്.Also Read : സ്ഥിരമായൊരു സർക്കാർ ജോലി ലക്ഷ്യമിടുന്നവരാണോ? ഇതാ കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ഇപ്പോൾ അവസരംഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സെന്ററിന്റെ വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 8ന് മുമ്പ് അപ്ലോഡ് ചെയ്യണം. വെബ്‌സൈറ്റ് www.ksrec.kerala.gov.in ഫോണ്‍ നം. 0471 2301167.The post ഒരു ജോലി നോക്കുകയാണോ ? എങ്കില്‍ ഇത് ഗോള്‍ഡന്‍ ചാന്‍സ് ! ഇപ്പോള്‍ അപേക്ഷിച്ച് നോക്കൂ appeared first on Kairali News | Kairali News Live.