നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അന്തരിച്ചു

Wait 5 sec.

നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അന്തരിച്ചു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്. 2011-ൽ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1978ൽ പി എം താജിൻ്റെ ‘പെരുമ്പറ’ എന്ന നാടകത്തിലൂടെയാണ് വിജയൻ പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിച്ചത്.Also read: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിനാടകാചാര്യൻ കെ ടി മുഹമ്മദിൻ്റെ കലിംഗ തിയേറ്റർ, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ് തുടങ്ങിയ പ്രമുഖ ട്രൂപ്പുകളുടെ ഭാഗമായി. ഇബ്രാഹിം വെങ്ങരയുടെ ‘രാജ്യസഭ’ എന്ന നാടകം വിജയൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ വച്ച് നടക്കും.english summary : Vijayan Malaparamba, a unique talent on the stage, has passed away. Vijayan Malaparamba was a prominent actor who made his mark in the professional theatre field.The post നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അന്തരിച്ചു appeared first on Kairali News | Kairali News Live.