അയ്യപ്പ സംഗമം: ചെലവാക്കിയ പണത്തെക്കുറിച്ച് മാതൃഭൂമിയുടെ വ്യാജ വാർത്ത ചാനൽ ചർച്ചയിൽ പൊളിച്ചടുക്കി സിപിഐഎം പ്രതിനിധികൾ

Wait 5 sec.

ശബരിമല ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തി കാണിക്കാനും വിവാദമാക്കാനും കോൺഗ്രസിനേക്കാളും ബിജെപിയെക്കാളും ഉത്സാഹം കാട്ടിയ ചില മാധ്യമങ്ങളുണ്ട്. പല മാധ്യമങ്ങളും ഇക്കാര്യത്തിൽ കെട്ടിച്ചമച്ച വ്യാജവാർത്തകളുടെ ഒരു നീണ്ട നിര തന്നെയാണ് പുറത്തിറക്കുന്നത്. അത്തരം വ്യാജ വാർത്തകൾ പരിപാടി നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തുടരുന്നു. ഇപ്പോഴിതാ, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് മാതൃഭൂമി ചാനൽ പുറത്തുവിട്ട വ്യാജ വാർത്ത അവരുടെ തന്നെ ചാനൽ ചർച്ചയിൽ പൊളിച്ചടുക്കിയിരിക്കുകയാണ് സിപിഐഎം നേതാക്കൾ. ദേവസ്വം ബോർഡിന്റെ മിച്ച ഫണ്ടിൽ (സർപ്ലസ് ഫണ്ട്) നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് തികച്ചതും വ്യാജമാണെന്ന് തെളിവുകൾ അടക്കം നിരത്തി വ്യക്തമാക്കിയിരിക്കുകയാണ് സിപിഐഎം നേതാക്കൾ. സർപ്ലസ് ഫണ്ട് ചെലവഴിച്ചു എന്ന പേരിൽ മാതൃഭൂമി നടത്തിയ പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ‘കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ’ കിട്ടിയ അവസരം പ്രയോഗിക്കലായിരുന്നു എന്നും നേതാക്കൾ ആരോപിച്ചു.ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ ആഗോള അയ്യപ്പ സംഗമത്തിനു വേണ്ടി വിനിയോഗിച്ചു എന്ന തരത്തിലാണ് മാതൃഭൂമി വാർത്ത പ്രചരിപ്പിച്ചത്. ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിന് വിരുദ്ധമായിട്ടാണ് ദേവസ്വം ബോർഡ് പ്രവർത്തിച്ചതെന്നും, ഹൈക്കോടതിയുടെ അനുവാദത്തോടെ മാത്രം വിനിയോഗിക്കേണ്ട സർപ്ലസ് ഫണ്ട് ദുരുപയോഗം ചെയ്യുകയും കോടതിയെ കബളിപ്പിക്കുകയും ചെയ്തു എന്ന രീതിയിലാണ് വാർത്ത വന്നത്. ചില റിപ്പോർട്ടുകളിൽ ഇതിനുവേണ്ടി മൂന്ന് കോടി രൂപ ദേവസ്വത്തിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് എടുത്തു എന്നും, പ്രതിനിധികൾക്കായി റിസോർട്ടുകൾ ബുക്ക് ചെയ്യാൻ 10 ലക്ഷവും 8 ലക്ഷവും 5 ലക്ഷവും ഒക്കെ ചെലവഴിച്ചു എന്നും ആരോപണമുണ്ടായിരുന്നു.ALSO READ: ‘ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാവണം’; വീണ്ടും വർഗീയ പ്രസംഗവുമായി കെ എം ഷാജിഎന്നാൽ ഈ ആരോപണങ്ങളെല്ലാം സിപിഐഎം നേതാക്കൾ തള്ളിക്കളഞ്ഞു. ഒരിക്കലും സർപ്ലസ് ഫണ്ടിൽ നിന്ന് ഒരു നയാ പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും, അത് ചെലവഴിക്കുകയില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. 2019 ലെ ഹൈക്കോടതിയുടെ വിധി പ്രകാരം, മുൻകൂർ അനുവാദമില്ലാതെ അത്തരത്തിൽ ഫണ്ട് വിനിയോഗിച്ചാൽ അത് കോടതി അലക്ഷ്യമാണ്. അതുകൊണ്ട് മാധ്യമങ്ങൾ നൽകിയത് ഒരു വ്യാജവാർത്തയാണ്, ഒരുതരത്തിലും സത്യവുമായി പുലബന്ധമില്ലാത്ത വാർത്തയാണ്.സർപ്ലസ് ഫണ്ട് ഉപയോഗിച്ച് കളിക്കുകയാണെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. വ്യാജവാർത്തകൾ നിർമ്മിക്കുമ്പോൾ ഓരോരുത്തരും എങ്ങനെ കെണിയിലാകുമെന്നത് ചർച്ചയിൽ ബോധ്യമായി എന്നും നേതാക്കൾ പരിഹസിച്ചു.ആവശ്യമായ പണം സ്പോൺസർഷിപ്പ് വഴിയാണ് ലഭിച്ചതെന്നും, അത് ആളുകൾ നൽകുമെന്നും നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക അക്കൗണ്ടിൽ ഇതിനകം രണ്ട് കോടി രൂപ സ്പോൺസർഷിപ്പായി വന്നിട്ടുണ്ട് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞതായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽ കുമാർ വ്യക്തമാക്കുന്നു.കൂടാതെ, ഊരാളുങ്കൽ സൊസൈറ്റിക്ക് പണം നൽകിയതിനെതിരായ വിമർശനത്തെ, സൊസൈറ്റി മാതൃകാപരമായ ഒന്നാണെന്ന് അവർ പറയുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ ഇല്ലാതെ തന്നെ പണികൾ നൽകാൻ ഉത്തരവിറക്കിയത് ഉമ്മൻചാണ്ടി സർക്കാരാണെന്നും ദേവസ്വം ബോർഡ് ആ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ചർച്ചയിൽ സിപിഐഎം പ്രതിനിധികൾ ചൂണ്ടിക്കാട്ടി.കേരളത്തിലെ മാധ്യമ പ്രവർത്തനം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും, പ്രത്യേകിച്ചും ശബരിമലയുടെ കാര്യത്തിലെങ്കിലും ഇത്തരം ‘പണി’ നിർത്തണമെന്നും ചർച്ചയിൽ സിപിഐഎം നേതാക്കൾ ആവശ്യപ്പെട്ടു. ചില മാധ്യമപ്രവർത്തകർ തങ്ങൾക്ക് വേണ്ടത് എന്താണെന്ന് അന്വേഷിക്കുന്നതിനുപകരം, ‘സത്യാന്വേഷണം’ എന്ന പേരിൽ ഇൻവെസ്റ്റിഗേഷന് ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും നേതാക്കൾ വിമർശിച്ചു.The post അയ്യപ്പ സംഗമം: ചെലവാക്കിയ പണത്തെക്കുറിച്ച് മാതൃഭൂമിയുടെ വ്യാജ വാർത്ത ചാനൽ ചർച്ചയിൽ പൊളിച്ചടുക്കി സിപിഐഎം പ്രതിനിധികൾ appeared first on Kairali News | Kairali News Live.