പണി പാളി പോറ്റി..; സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

Wait 5 sec.

ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൻ വിവാദത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. 2019 ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെയെന്ന് വിജിലൻസ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് ചെമ്പ് പാളിയെന്നും കണ്ടെത്തൽ. തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയെന്നുമാണ് പുറത്തുവരുന്ന കണ്ടെത്തലുകൾ. 2019 ന് മുൻപുള്ള സ്വർണ്ണ പാളിയുടെ ചിത്രങ്ങൾ നോക്കിയാണ് നിഗമനം. 2019 ൽ കൊടുത്തുവിട്ടത് സ്വർണ്ണപ്പാളികളെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി.ALSO READ: ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളി; ദേവസ്വം വിജിലൻസിന്റേതാണ് കണ്ടെത്തൽഇത് സംബന്ധിച്ച് ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ദേവസ്വം വിജിലൻസും കോടതിയിൽ ആവശ്യപ്പെടും.ALSO READ: ഓപ്പറേഷൻ പുനർജനി: ലഹരിക്കെതിരെ ബോധവൽക്കരണം; അതിഥി തൊഴിലാളികള്‍ക്കായി സിനിമാ പ്രദര്‍ശനംThe post പണി പാളി പോറ്റി..; സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ് appeared first on Kairali News | Kairali News Live.